Wednesday September 26th, 2018 - 4:39:am
topbanner

എല്‍ഡിഎഫ് സര്‍ക്കാരിന്റ വികസന നേട്ടങ്ങള്‍ വിശദീകരിച്ച സിപിഐ എം ജാഥകള്‍ക്ക് വന്‍സ്വീകരണം

rajani v
എല്‍ഡിഎഫ് സര്‍ക്കാരിന്റ വികസന നേട്ടങ്ങള്‍ വിശദീകരിച്ച സിപിഐ എം ജാഥകള്‍ക്ക് വന്‍സ്വീകരണം

കണ്ണൂര്‍: രണ്ടുവര്‍ഷം പൂര്‍ത്തിയാക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റ വികസന നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിനൊപ്പം വികസന പദ്ധതികള്‍ സംബന്ധിച്ച പാര്‍ട്ടി നിലപാടും സമാധാനജീവിതം ഉറപ്പുവരുത്തേണ്ടതിന്റെ അനിവാര്യതയും വിശദമാക്കുന്ന സിപിഐ എം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രചാരണജാഥകള്‍ക്ക് ആവേശകരമായ സ്വീകരണം ലഭിച്ചു.

കണ്ണൂര്‍ സിറ്റിയിലും മട്ടന്നൂര്‍ തെരൂര്‍ പാലയോടും നൂറുകണക്കിനാളുകള്‍ പങ്കെടുത്ത പൊതുയോഗത്തിലാണ് ജാഥാ പര്യടനത്തിന് തുടക്കമായത്. 'സമാധാനം, വികസനം' എന്ന മുദ്രാവാക്യമാണ് ജാഥ ഉയര്‍ത്തുന്നത്. സംസ്ഥാന കമ്മിറ്റി അംഗം കെ കെ രാഗേഷ് എംപി നയിക്കുന്ന വടക്കന്‍ മേഖലാ ജാഥ കണ്ണൂര്‍ സിറ്റിയില്‍ ജില്ലാ സെക്രട്ടറി പി ജയരാജനും സംസ്ഥാന കമ്മിറ്റി അംഗം ജയിംസ് മാത്യു എംഎല്‍എ നയിക്കുന്ന തെക്കന്‍ മേഖലാ ജാഥ തെരൂര്‍ പാലയോട് കേന്ദ്രകമ്മിറ്റി അംഗം പി കെ ശ്രീമതി എംപിയുമാണ് ഉദ്ഘാടനം ചെയ്തത്.

കണ്ണൂര്‍, പാപ്പിനിശേരി, മാടായി, പയ്യന്നൂര്‍, പെരിങ്ങോം, ആലക്കോട്, ശ്രീകണ്ഠപുരം, മയ്യില്‍, തളിപ്പറമ്പ് ഏരിയകളിലാണ് വടക്കന്‍ മേഖലാ ജാഥ പര്യടനം നടത്തിയത്.കണ്ണൂര്‍ സിറ്റിയില്‍ നടന്ന ഉദ്ഘാടനച്ചടങ്ങില്‍ വയക്കാടി ബാലകൃഷ്ണന്‍ അധ്യക്ഷനായി. കെ കെ രാഗേഷ് എംപി, എം പ്രകാശന്‍ എന്നിവര്‍ സംസാരിച്ചു. കണ്ണൂര്‍ ഏരിയാ സെക്രട്ടറി കെ പി സുധാകരന്‍ സ്വാഗതം പറഞ്ഞു. അരക്കന്‍ ബാലന്‍, എന്‍ സുകന്യ എന്നിവരും സംബന്ധിച്ചു. ജാഥ വ്യാഴാഴ്ച കുഞ്ഞിപ്പള്ളിയില്‍നിന്ന് ആരംഭിച്ച് മാട്ടൂലില്‍ സമാപിച്ചു.

തെക്കന്‍ ജാഥ മട്ടന്നൂര്‍, ഇരിട്ടി, പേരാവൂര്‍, കൂത്തുപറമ്പ്, പാനൂര്‍, തലശേരി, പിണറായി, അഞ്ചരക്കണ്ടി, എടക്കാട് ഏരിയകളിലാണ് പര്യടനം നടത്തുക. ഒമ്പതിന് വൈകിട്ട് എടക്കാട് ബസാറില്‍ സമാപിക്കും. എന്‍ ചന്ദ്രന്‍, ടി ഐ മധുസൂദനന്‍, വി നാരായണന്‍, പി പി ദിവ്യ, എം ഷാജര്‍, എം വിജിന്‍ എന്നിവര്‍ ജാഥാ അംഗങ്ങളാണ്. ഉദ്ഘാടനച്ചടങ്ങില്‍ ഏരിയാ സെക്രട്ടറി എന്‍ വി ചന്ദ്രബാബു അധ്യക്ഷനായി. എന്‍ ചന്ദ്രന്‍ സംസാരിച്ചു.

എം രതീഷ് സ്വാഗതം പറഞ്ഞു. ടി കൃഷ്ണന്‍, പി പുരുഷോത്തമന്‍, എം വി സരള എന്നിവരും സംബന്ധിച്ചു. എടയന്നൂരില്‍ കേന്ദ്രീകരിച്ച് ചുവപ്പുവളണ്ടിയര്‍ മാര്‍ച്ചും ബഹുജന പ്രകടനവും നടന്നു. ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ കമ്മിറ്റി നേതൃത്വത്തിലുള്ള സംഗീത ശില്‍പ്പവും അരങ്ങേറി.

Read more topics: ldf, vadakan mehala, jatha
English summary
ldf vadakan mehala jatha
topbanner

More News from this section

Subscribe by Email