Tuesday September 25th, 2018 - 6:47:pm
topbanner

സഹകരണത്തിലെ സംയുക്ത സമരം; ചെന്നിത്തലയും സുധീരനും തമ്മിലടി

NewsDesk
സഹകരണത്തിലെ സംയുക്ത സമരം; ചെന്നിത്തലയും സുധീരനും തമ്മിലടി

തിരുവനന്തപുരം: സഹകരണ പ്രതിസന്ധിയില്‍ എല്‍ഡിഎഫുമായി യോജിച്ചുള്ള സമരം വേണമോ എന്ന കാര്യത്തില്‍ കോണ്‍ഗ്രസില്‍ തമ്മിലടി. വിഷയത്തില്‍ പ്രതിപക്ഷ നേതാവും കെപിസിസി അധ്യക്ഷന്‍ വി എം സുധീരനും വ്യത്യസ്ത അഭിപ്രായം പ്രകടിപ്പിച്ചു.

സഹകരണ സമരത്തില്‍ എല്‍ഡിഎഫുമായി യോജിച്ച് മുന്നോട്ടുപോകാന്‍ യുഡിഎഫില്‍ ധാരണയായതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുന്നണിയോഗത്തിനു ശേഷം പറഞ്ഞിരുന്നു.

എന്നാല്‍, എല്‍ഡിഎഫുമായി ചേര്‍ന്ന് സമരം നടത്തുന്നതിന് തീരുമാനമെടുത്തിട്ടില്ലെന്ന് കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്‍ പറഞ്ഞതോടെയാണ് തര്‍ക്കം രൂക്ഷമാണെന്ന കാര്യം വ്യക്തമായത്.

യോജിച്ച് സമരം നടത്താന്‍ തീരുമാനിച്ചു എന്ന തെറ്റായ വിവരം പുറത്ത് വന്നതിന്റെ കാരണം ചെന്നിത്തലയോട് തന്നെ ചോദിക്കണമെന്നാണ് സുധീരന്‍ പറഞ്ഞത്. യോഗത്തില്‍ ആരും ആരുടേയും നിലപാടുകള്‍ തള്ളിയിട്ടില്ലെന്നും മുസ്ലിം ലീഗ് തന്നെ വിമര്‍ശിച്ചുവെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു.

 

Read more topics: ldf, udf, cooperative, bank
English summary
ldf udf joint protest on cooperative bank issue
topbanner

More News from this section

Subscribe by Email