Monday November 19th, 2018 - 7:09:pm
topbanner

ബജറ്റ് അവതരണം: നെയ്യാറ്റിന്‍കര നഗരസഭയില്‍ കൈയാങ്കളി

ANJU NC
ബജറ്റ് അവതരണം: നെയ്യാറ്റിന്‍കര നഗരസഭയില്‍ കൈയാങ്കളി


നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര നഗരസഭയില്‍ ബജറ്റ് അവതരിപ്പിക്കുന്നതിനിടെ കൗണ്‍സിലര്‍മാര്‍ തമ്മില്‍ കൈയാങ്കളി. ഈരാറ്റിന്‍പുറം വിനോദസഞ്ചാര കേന്ദ്രവുമായി ബന്ധപ്പെട്ട ഭൂമി കൈമാറ്റത്തെ ചൊല്ലിയായിരുന്നു എല്‍ഡിഎഫ്-യുഡിഎഫ് അംഗങ്ങള്‍ തമ്മില്‍ കൈയേറ്റമുണ്ടായത്. വിഷയം പ്രതിപക്ഷം സഭയില്‍ ഉന്നയിച്ചെങ്കിലും നഗരസഭാധ്യക്ഷന്‍ മറുപടി പറയാന്‍ തയ്യാറായില്ല. ഇതാണ് പ്രശ്‌നങ്ങള്‍ക്കിടയാക്കിയത്.

മറുപടി പറഞ്ഞ ശേഷം സഭാനടപടികള്‍ തുടര്‍ന്നാല്‍ മതിയെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ഇത് ഇരുപക്ഷവും തമ്മിലുള്ള വാക്കേറ്റത്തിലേക്കും കൈയാങ്കളിയിലേക്കും വഴിവെക്കുകയായിരുന്നു. അരമണിക്കൂറോളം യോഗം തടസപ്പെട്ടു. ഒടുവില്‍ യോഗം തെറ്റിപ്പിരിക്കുകയായിരുന്നു.

 

English summary
ldf-udf fight in neyyattinkara council
topbanner

More News from this section

Subscribe by Email