തിരുവനന്തപുരം: സഹകരണ പ്രസ്ഥാനങ്ങളെ തകർക്കാനുളള നീക്കങ്ങള്‍ക്കെതിരെ മുനിസിപ്പൽ, പഞ്ചായത്ത് കേന്ദ്രങ്ങളിൽ ഇന്ന് എൽഡിഎഫിന്റെ നേതൃത്വത്തിൽ രാപ്പകല്‍ സമരം നടത്തും.
നോട്ട് അസാധുവാക്കലിന്റെ മറവിൽ സംസ്ഥാനത്തെ സഹകരണ ബാങ്കുകളെ തകർക്കാനുളള കേന്ദ്രസർക്കാർ നീക്കത്തിൽ പ്രതിഷേധിച്ചാണ് ഈ സമരം.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി കേരളത്തിലെ സഹകാരികള്‍ വലിയ ബുദ്ധിമുട്ടിലും ആശങ്കയിലുമാണ്. സഹകരണ ബാങ്കുകളിലെ കോടിക്കണക്കിന് വരുന്ന നിക്ഷേപങ്ങള്‍ സ്വാകാര്യ കോര്‍പ്പറേറ്റു ബാങ്കുകള്‍ക്ക് കൈമാറാനുള്ള ഗൂഢ ലക്ഷ്യമാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്നത്. കുത്തകകള്‍ക്ക് ആയിരക്കണക്കിന് കോടി രൂപയുടെ നികുതി ഇളവു നല്കുന്നവര് സാധാരണക്കാരുടെ സമ്പത്ത് കൊള്ളയടിക്കാന്‍ ശ്രമിക്കുകയാണ്.