Thursday April 26th, 2018 - 9:32:am
topbanner

റേഷന്‍വിഹിതം വെട്ടിക്കുറച്ച കേന്ദ്രനയത്തില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് മാര്‍ച്ച് ഇന്ന്

Jikku Joseph
റേഷന്‍വിഹിതം വെട്ടിക്കുറച്ച കേന്ദ്രനയത്തില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് മാര്‍ച്ച്  ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്ത് റേഷന്‍വിഹിതം വെട്ടിക്കുറച്ച കേന്ദ്രനയത്തില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് ഇന്ന് രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തും. സംസ്ഥാനത്തിന്റെ ആവശ്യം അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കിയിട്ടും അത് പാലിച്ചില്ലെന്നും, റേഷന്‍ വിഹിതം കുറയാന്‍ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരും കാരണക്കാരാണെന്ന് എല്‍ഡിഎഫ് ആരോപിക്കുന്നു.

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയില്‍, സിപിഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രനും, എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വനും, എല്‍ഡിഎഫ് എംഎല്‍എമാരും പങ്കെടുക്കും.

മുന്നണി നേതാക്കളും എംഎല്‍എമാരും തദ്ദേശഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിഥികളും പങ്കെടുക്കും. ലോ അക്കാദമി സമരവുമായി ബന്ധപ്പെട്ട് സിപിഎം - സിപിഐ കക്ഷികള്‍ക്കിടയില്‍ നിലവിലുള്ള വലിയ ഭിന്നതകള്‍ക്കിടെയാണ് റേഷന്‍ പ്രതിസന്ധി പ്രശ്നത്തില്‍ മുന്നണി സംവിധാനം സമരത്തിനൊരുങ്ങുന്നതെന്ന പ്രത്യകതയുമുണ്ട്.

English summary
ldf rajbhavan march today on ration issue

More News from this section

Subscribe by Email