Wednesday September 19th, 2018 - 11:04:am
topbanner
Breaking News

പാമോലിന്‍ ഇടപാടില്‍ 1 രൂപയുടെ നഷ്ടമില്ല; 9 കോടി രൂപയുടെ ലാഭമാണെന്ന് ഉമ്മന്‍ ചാണ്ടി

NewsDesk
പാമോലിന്‍ ഇടപാടില്‍ 1 രൂപയുടെ നഷ്ടമില്ല; 9 കോടി രൂപയുടെ ലാഭമാണെന്ന് ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: പാമോലിന്‍ കേസ് കെട്ടിച്ചമച്ചതാണെന്നും ഇടപാടില്‍ സംസ്ഥാനത്തിന് 1 രൂപയുടെ നഷ്ടംപോലും ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.

വിജിലന്‍സ് കോടതി പരമാര്‍ശത്തില്‍ അടിയന്തരപ്രമേയ നോട്ടീസ് നല്‍കിയ പ്രതിപക്ഷത്തിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. കേസില്‍ മുഖ്യമന്ത്രിയുടെ പങ്ക് വ്യക്തമായ സാഹചര്യത്തില്‍ സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷത്ത് നിന്നും രാജു എബ്രഹാം എം.എല്‍.എയാണ് അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയത്. എന്നാല്‍ സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അനുമതി നല്‍കിയില്ല.

പാമോലിന്‍ കേസ് കെ കരുണാകരന്‍ ഉള്‍പ്പെടെ എല്ലാവരേയും കുടുക്കാന്‍ കൊണ്ടുവന്ന കെണിയാണ്. സര്‍ക്കാറിന് ഒരു രൂപപോലും നഷ്ടമുണ്ടായിട്ടില്ല. 9 കോടിയുടെ ലാഭമാണുണ്ടായതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രിയെ പ്രതിയാക്കേണ്ടെന്ന് സുപ്രീംകോടതി വരെ പറഞ്ഞെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ഫയലില്‍ ഒപ്പിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ വാദം പൊളിഞ്ഞെന്ന് രാജു എബ്രഹാം ചൂണ്ടിക്കാട്ടി. പാമോലിന്‍ ഇടപാട് ഉമ്മന്‍ ചാണ്ടിയുടെ അറിവോടെയെന്നായിരുന്നു കോടതി പരാമര്‍ശം.

'വനിതാ പ്രിന്‍സിപ്പല്‍ വാതിലടച്ചിട്ട് വേറെ ഇടപാടോ?' എംഎം മണിക്കെതിരെ കേസെടുത്തു [വീഡിയോ]

പട്ടാളത്തെ സ്‌നേഹിച്ചുള്ള രാജ്യസ്‌നേഹത്തില്‍ അപകടമുണ്ടെന്ന് ബെന്യാമിന്‍

പയ്യന്നൂർ: ഫേസ്ബുക്ക് കാമുകനെ തേടിയിറങ്ങിയ പെണ്‍കുട്ടി കസ്റ്റഡിയില്‍

 

Read more topics: LDF, palmolein, assembly
English summary
LDF raise palmolein issue in the House
topbanner

More News from this section

Subscribe by Email