Monday September 24th, 2018 - 4:12:am
topbanner

റേഷന്‍ കടകള്‍ക്ക് മുന്‍പില്‍ 31 ന് എല്‍ഡിഎഫ് പ്രതിഷേധിക്കും

AN
റേഷന്‍ കടകള്‍ക്ക് മുന്‍പില്‍ 31 ന് എല്‍ഡിഎഫ് പ്രതിഷേധിക്കും

തിരുവനന്തപുരം : കേന്ദ്ര സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് റേഷന്‍ കടകള്‍ക്ക് മുന്‍പില്‍ എല്‍ഡിഎഫ് പ്രതിഷേധിക്കും.
ദേശീയ ഭക്ഷ്യഭദ്രതാ നിയമത്തിന്റെ പേരില്‍ കേരളത്തിലെ റേഷന്‍ അരി ഇല്ലാതാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ചാണ് ഒക്ടോബര്‍ 31ന് സംസ്ഥാനത്ത് മുഴുവന്‍ റേഷന്‍കടകള്‍ക്കുമുന്നിലും എല്‍ഡിഎഫ് ആഭിമുഖ്യത്തില്‍ ധര്‍ണ്ണയും പൊതുയോഗവും സംഘടിപ്പിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധ തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന പ്രതിഷേധത്തില്‍ മുഴുവന്‍ ബഹുജനങ്ങളും അണിനിരക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ ആവശ്യപ്പെട്ടു.

നിയമത്തിലെ ചില വ്യവസ്ഥകള്‍ അതേപടി നടപ്പാക്കിയാല്‍ സംസ്ഥാനത്ത് റേഷന്‍ വിതരണം താറുമാറാകും. ഇപ്പോള്‍ സംസ്ഥാനത്ത് രണ്ട് കോടിയോളം ഗുണഭോക്താക്കള്‍ക്ക് എല്‍.ഡി.എഫ്. സര്‍ക്കാര്‍ സൗജന്യമായി അരി നല്‍കുന്നുണ്ട്. എന്നാല്‍ പുതിയ നിയമപ്രകാരം ഇങ്ങിനെ സൗജന്യമായി അരി നല്‍കിയാല്‍ കേന്ദ്രവിഹിതം റദ്ദാക്കപ്പെടും ഇത് കേരള ജനതയെ പട്ടിണിയിലേക്ക് തള്ളിവിടും.

ഈ സാഹചര്യത്തില്‍ നിയമം നടപ്പാക്കാന്‍ സാവകാശം അനുവദിക്കുകയും ദോഷകരമായ വ്യവസ്ഥകളില്‍ സംസ്ഥാനത്തിന് ഇളവ് അനുവദിക്കാനും കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

മനോജ് കെ ജയന്റെ വീട്ടില്‍ വെച്ചാണ് മദ്യപാനം തുടങ്ങിയതെന്ന് ഉര്‍വശി

 

Read more topics: ldf, protest, ration shop
English summary
ldf protest in front of ration shop on 31
topbanner

More News from this section

Subscribe by Email