Saturday November 17th, 2018 - 10:31:am
topbanner

അവശ്യസാധനവില 5 വര്‍ഷത്തേക്ക് ഉയരില്ലെന്ന വാഗ്ദാനം നടപ്പായില്ല; ബിജെപി പ്രക്ഷോഭത്തിന്

NewsDesk
അവശ്യസാധനവില 5 വര്‍ഷത്തേക്ക് ഉയരില്ലെന്ന വാഗ്ദാനം നടപ്പായില്ല; ബിജെപി പ്രക്ഷോഭത്തിന്

തിരുവനന്തപുരം: സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങള്‍ വഴി വിറ്റഴിക്കുന്ന അവശ്യസാധനങ്ങള്‍ക്ക് 5 വര്‍ഷത്തേക്ക് വിലകയറില്ലെന്ന എല്‍എഡിഎഫ് പ്രകടന പത്രികയുടെ വാഗ്ദാനം ജലരേഖയാകുന്നു.

ഇതിനായി ധനമന്ത്രി തോമസ് ഐസക് ബജറ്റില്‍ കാര്യമായൊന്നും പ്രഖ്യാപിച്ചിട്ടില്ല. മാത്രമല്ല, ചില സാധനങ്ങളുടെ വിലയില്‍ വര്‍ധനവ് വരുമെന്നും ആശങ്കയുണ്ട്.

ഇതേതുടര്‍ന്ന് വിലവര്‍ധനവിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കാനാണ് ബിജെപി തീരുമാനം. ഇക്കാര്യം നിയമസഭയിലും പുറത്തും സര്‍ക്കാരിനെതിരേ ആയുധമാക്കാന്‍ യുഡിഎഫും തീരുമാനിച്ചിട്ടുണ്ട്.

പഴയ വാഹനങ്ങള്‍ക്ക് ഹരിതനികുതി ഏര്‍പ്പെടുത്താനുള്ള തീരുമാനം വിപണിയില്‍ പ്രതിഫലിക്കും. നികുതി വര്‍ധിപ്പിച്ചതോടെ ചരക്കു വാഹനങ്ങളുടെ വാടക ഇരട്ടിയാക്കാനുള്ള നീക്കത്തിലാണ് വാഹന ഉടമകള്‍. അരി ഉള്‍പ്പെടെ ഒട്ടുമിക്ക അവശ്യവസ്തുക്കളും അന്യസംസ്ഥാനങ്ങളില്‍ നിന്നാണ് എത്തുന്നത്. ചരക്കുകൂലി വര്‍ധന സമസ്ത മേഖലയിലും വിലക്കയറ്റമുണ്ടാക്കുക സ്വാഭാവികം.

 

Read more topics: ldf, rise, price
English summary
ldf promises there will be no rise in prices for the next five years
topbanner

More News from this section

Subscribe by Email