Wednesday September 26th, 2018 - 2:23:pm
topbanner

മഞ്ചേശ്വരത്ത് ബിജെപി അക്കൗണ്ട് തുറക്കില്ല; ഇടതുപക്ഷത്തിന് വോട്ടുമറിക്കുമെന്ന സൂചനയുമായി ലീഗ്

NewsDesk
മഞ്ചേശ്വരത്ത് ബിജെപി അക്കൗണ്ട് തുറക്കില്ല; ഇടതുപക്ഷത്തിന് വോട്ടുമറിക്കുമെന്ന സൂചനയുമായി ലീഗ്

മഞ്ചേശ്വരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഏറ്റവും ജയസാധ്യതയുള്ള സീറ്റുകളിലൊന്നായ മഞ്ചേശ്വരത്ത് ഇടതുപക്ഷത്തിന് വോട്ടുമറിക്കുമെന്ന സൂചന നല്‍കി മുസ്ലീംലീഗ് എംഎല്‍എ.

ബിജെപി അക്കൗണ്ട് തുറക്കാതിരിക്കാന്‍ ഇടതുപക്ഷവുമായി യോജിച്ച് പ്രവര്‍ത്തിക്കുമെന്ന് മുസ്ലീം ലീഗ് എംഎല്‍എ പിബി അബ്ദുള്‍ റസാഖ് ആണ് വ്യക്തമാക്കിയിട്ടുള്ളത്.

പുത്തിഗെ പഞ്ചായത്തില്‍ ബി.ജെ.പി അധികാരത്തിലെത്താതിരിക്കാന്‍ ഉണ്ടാക്കിയ കൂട്ടുക്കെട്ടിനെയാണ് ഉദാഹരണമായി പി.ബി അബ്ദുള്‍ റസാഖ് ചൂണ്ടികാട്ടിയത്.

ബിജെപി സംസ്ഥാനത്ത് അക്കൗണ്ട് തുറക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ ഇത്തരത്തിലുള്ള വോട്ട് മറിക്കല്‍ ഇടപാട് നടക്കും എന്നുതന്നെയാണ് എംഎല്‍എ സൂചന നല്‍കുന്നത്.

ഭാഷ ന്യൂന പക്ഷങ്ങളുടെ വോട്ടുകള്‍ മഞ്ചേശ്വരത്ത് നിര്‍ണായകമാണ്. മുസ്ലീംലീഗില്‍ നിന്നും ഇടതുപക്ഷത്തേക്ക് വോട്ടുകള്‍ പോവുകയാണെങ്കില്‍ ബിജെപിയുടെ ജയസാധ്യത ഇല്ലാതാകും. ബിജെപിയുടെ യുവ നേതാവ് കെ സുരേന്ദ്രനാണ് മഞ്ചേശ്വരത്ത് ബിജെപി സ്ഥാനാര്‍ഥിയാകുക.

സീരിയല്‍ നടി സുഹൃത്തിന്റെ വീട്ടില്‍ തൂങ്ങി മരിച്ചു: സുഹ്യത്ത് അറസ്റ്റില്‍

സോളാര്‍ സമരത്തിനിടെ പ്രശ്‌നക്കാരിയായ സന്ധ്യയ്ക്ക് സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ രഹസ്യ നിയമനം

ജഗദീഷിന്റെ സ്ഥാനാര്‍ഥിത്വം; കെട്ടിയിറക്കേണ്ടെന്ന് യൂത്ത് കോണ്‍ഗ്രസ്

വിമാന അവശിഷ്ടം കണ്ടെത്തി; കാണാതായ മലേഷ്യന്‍ വിമാനത്തിന്റേതെന്ന് സംശയം

Read more topics: ldf, muslim league, Manjeswaram
English summary
ldf muslim league alliance in Manjeswaram Legislative constituency
topbanner

More News from this section

Subscribe by Email