Saturday November 17th, 2018 - 6:40:pm
topbanner

മാണിയെ എല്‍ഡിഎഫ് മുഖ്യമന്ത്രിയാക്കാന്‍ ക്ഷണിച്ചു; കേരള കോണ്‍ഗ്രസ് മുഖപത്രം

NewsDesk
മാണിയെ എല്‍ഡിഎഫ് മുഖ്യമന്ത്രിയാക്കാന്‍ ക്ഷണിച്ചു; കേരള കോണ്‍ഗ്രസ് മുഖപത്രം

കോട്ടയം: കെ.എം മാണിയെ മുഖ്യമന്ത്രിയാക്കാന്‍ എല്‍ഡിഎഫ് ക്ഷണിച്ചിരുന്നുവെന്ന മന്ത്രി ജി സുധാകരന്റെ വെളിപ്പെടുത്തല്‍ ശരിവെച്ച് കേരള കോണ്‍ഗ്രസ് മുഖപത്രം പ്രതിച്ഛായ.

എന്നാല്‍ മുഖ്യമന്ത്രി പദം കെ.എം മാണി നിരസിക്കുകയായിരുന്നുവെന്ന് പ്രതിഛായയിലെ എഡിറ്റോറിയല്‍ പറയുന്നു. മുഖ്യമന്ത്രി പദം നിരസിച്ചതിനുള്ള
സമ്മാനമായിരുന്നു ബാര്‍കോഴ വിവാദമെന്നും എഡിറ്റോറിയലിലുണ്ട്. ഇതാദ്യമായാണ് കേരള കോണ്‍ഗ്രസ് മാണിയെ മുഖ്യമന്ത്രിയാക്കാനുളള വാഗ്ദാനം എല്‍ഡിഎഫില്‍ നിന്ന് ലഭിച്ചുവെന്ന് സ്ഥിരീകരിച്ചത്.

കെ.എം. മാണിയെ മുഖ്യമന്ത്രിയാക്കാന്‍ എല്‍ഡിഎഫ് ആലോചിച്ചിരുന്നെന്ന് മന്ത്രി ജി. സുധാകരനാണ് വെളിപ്പെടുത്തിയത്. നിയമസഭാ തിരഞ്ഞെടുപ്പിനു മുന്‍പായിരുന്നു ഇത്. എല്‍ഡിഎഫ് പറഞ്ഞതു കേട്ടിരുന്നെങ്കില്‍ കെ.എം. മാണിക്കു സ്വപ്നം കാണാനാകാത്ത പദവിയിലെത്താനാകുമായിരുന്നുവെന്നും സുധാകരന്‍ പറഞ്ഞിരുന്നു.

ആര്‍ക്കും നന്മവരണമെന്നാഗ്രഹിക്കുന്ന ഒരു നല്ല മനുഷ്യനാണ് മന്ത്രി ജി.സുധാകരന്‍. എന്തും വെട്ടിത്തുറന്ന് പറയുന്ന സ്വഭാവം ഉള്ളില്‍ കള്ളമില്ലാത്തതിന്റെ തെളിവാണെന്ന് പറഞ്ഞുകൊണ്ടാണ് എഡിറ്റോറിയല്‍ തുടങ്ങുന്നത് തന്നെ.

'ചില നേതാക്കള്‍ക്ക് കെ.എം മാണിയെ വീഴ്ത്തണമായിരുന്നു. കേരള രാഷ്ട്രീയത്തിലെ ഏറ്റവും താരത്തിളക്കമുള്ള നേതാവിനെ വീഴ്ത്തിയാല്‍ കോണ്‍ഗ്രസ് പൂര്‍വ്വാധികം ശക്തിപ്പെടുമെന്നവര്‍ ദിവാസ്വപ്നം കണ്ടു. അങ്ങനെയാണ് ബാര്‍കോഴ വിവാദം അവതരിക്കുന്നത്. മഹാഭാരതയുദ്ധത്തില്‍ ഭീഷ്മരെ വീഴ്ത്താന്‍ ശിഖണ്ഡി പ്രത്യക്ഷപ്പെട്ടതുപോലെയായിരുന്നു ബിജു രമേശിന്റെ രംഗപ്രവേശം.

മാണി മുഖ്യമന്ത്രിസ്ഥാനം സ്വീകരിക്കുന്നതിനെ തടഞ്ഞതു ജോസ്.കെ. മാണിയാണെന്നു ചിലര്‍ ആക്ഷേപിച്ചു കേട്ടിട്ടുണ്ട്. അങ്ങനെയെങ്കില്‍ അതൊരു ബഹുമതിയല്ലേ എന്നും മുഖപത്രത്തില്‍ ചോദിക്കുന്നു. മുന്നണി സംവിധാനം തകരാതിരിക്കാന്‍ അദ്ദേഹവും തന്നാലായതു ചെയ്തുവെന്നല്ലേ മനസിലാക്കേണ്ടത്? അതല്ല, കേന്ദ്രത്തില്‍ മന്ത്രിസ്ഥാനം നല്‍കാമെന്നു കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വാക്കു കൊടുത്തിരുന്നതു കൊണ്ടാണദ്ദേഹം വിസ്സമ്മതിച്ചതെന്നു മറ്റുചിലര്‍ പറയുന്നു. അങ്ങനെയൊരു വാഗ്ദാനം നല്‍കിയിരുന്നെങ്കില്‍ എന്തുകൊണ്ടതു പാലിക്കപ്പെട്ടില്ലെന്നും മുഖപത്രം ചോദിക്കുന്നു.

ബാര്‍കോഴ വിവാദം ശുദ്ധ അസംബന്ധമാണെന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടി പറഞ്ഞപ്പോള്‍ ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തല ത്വരിതാന്വേഷണത്തിന് ഉത്തരവിട്ടു. മുഖ്യമന്ത്രിസ്ഥാനം സ്വീകരിച്ചുകൊണ്ട് മുന്നണി വിട്ടുവരാന്‍ ശക്തമായ പ്രലോഭനമുണ്ടായിട്ടും അതിനെ ചെറുത്തുനിന്ന് ഐക്യമുന്നണി സംവിധാനത്തെ രക്ഷിച്ചതാണോ കെ.എം മാണി ചെയ്ത കുറ്റമെന്ന് പ്രതിഛായ ചോദിക്കുന്നു.

English summary
LDF moved to make KM Mani chief minister; Prathichhaya editorial
topbanner

More News from this section

Subscribe by Email