Wednesday September 19th, 2018 - 10:20:pm
topbanner
Breaking News

സംസ്ഥാന സര്‍ക്കാര്‍ മദ്യ ലോബിക്ക് വേണ്ടി പ്രവര്‍ത്തിക്കുകയാണെന്ന് ചെന്നിത്തല

rajani v
സംസ്ഥാന സര്‍ക്കാര്‍ മദ്യ ലോബിക്ക് വേണ്ടി പ്രവര്‍ത്തിക്കുകയാണെന്ന് ചെന്നിത്തല

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ മദ്യ ലോബിക്ക് വേണ്ടി പ്രവര്‍ത്തിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാന സര്‍ക്കാറിന്റെ മദ്യനയത്തിനെതിരെ യു.ഡി.എഫ് സമരത്തിനിറങ്ങുമെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് യു.ഡി.എഫ് യോഗത്തിന് ശേഷം അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

സര്‍ക്കാറിനെതിരായ സമരത്തിന്റെ ഭാഗമായി കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളിലും ഈ മാസം പതിനഞ്ചിന് ജനകീയ സദസുകള്‍ സംഘടിപ്പിക്കും. കൂടാതെ മദ്യനയം നിലവില്‍ വരുന്ന ജൂലൈ ഒന്നിന് സെക്രട്ടറിയേറ്റിലേക്കും ജില്ലാകേന്ദ്രങ്ങളിലും മാര്‍ച്ച് നടത്തുമെന്നും ചെന്നിത്തല അറിയിച്ചു.

ബാറുകള്‍ തുറക്കുന്നതിന് സര്‍ക്കാര്‍ കാരണമായി ചൂണ്ടിക്കാട്ടുന്നത് മയക്കു മരുന്നിന്റെ ഉപയോഗം വര്‍ദ്ധിച്ചുവെന്നതും ടൂറിസത്തെ ബാധിക്കുമെന്നുമാണ്. എന്നാല്‍ കഴിഞ്ഞ സര്‍ക്കാര്‍ തുടങ്ങിവച്ച മയക്കുമരുന്നിനെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ മനപൂര്‍വം അട്ടിമറിക്കുകയായിരുന്നു. കേരളത്തിലേക്കുള്ള വിനോദസഞ്ചാരികളുടെ വരവിനെ മദ്യനിരോധം ബാധിച്ചിട്ടില്ല.

Read more topics: ldf, madhyanayam, udf, critized
English summary
ldf madhyanayam udf critized
topbanner

More News from this section

Subscribe by Email