Thursday September 20th, 2018 - 12:34:pm
topbanner
Breaking News

ഫേസ്ബുക്കിലൂടെ വ്യാജ പ്രചാരണം; എൽ ഡി എഫ് നേതാവ് പോലീസിൽ പരാതി നൽകി .

Mithun muyyam
ഫേസ്ബുക്കിലൂടെ വ്യാജ പ്രചാരണം; എൽ ഡി എഫ് നേതാവ് പോലീസിൽ പരാതി നൽകി .

ആലപ്പുഴ: എൽ ഡി എഫിനെതിരെ ഫേസ് ബുക്കിലൂടെ വ്യാജ പ്രചാരണം നടത്തുന്നതായി പരാതി. ചെങ്ങന്നൂർ തിരഞ്ഞെടുപ്പ് അടുത്ത് വരികെ ബി ജെ പിയുടെയും കോൺഗ്രസ്സിന്റെയും നേതൃത്വത്തിൽ നവ മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണങ്ങൾ നടത്തുകയാണെന്നു ചെങ്ങന്നൂർ എൽ ഡി എഫ് മണ്ഡലം സെക്രട്ടറി ഇ എം റഷീദ് നൽകിയ പരാതിയിൽ പറയുന്നു.

പോരാളി ഷാജി എന്ന വ്യാജപേരിലാണ് ബി ജെ പി പ്രവർത്തകർ പ്രചരണം നടത്തുന്നത്. കള്ള പ്രചരണങ്ങളുമായി കോൺഗ്രസ്സിന്റെ പ്രധാന പ്രവർത്തകർ വരെ നവ മാധ്യമങ്ങളിൽ സജീവമാണ്. ചെങ്ങന്നൂർ ജനതയുടെ മതസൗഹാർദ്ധം തകർക്കുന്ന രീതിയിലുള്ള ഇത്തരം പ്രചരണങ്ങളിൽ ജനങ്ങൾ ഭയപ്പെടരുതെന്നും പോലീസ് ഇത്തരക്കാർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കണമെന്നും റഷീദ് പറഞ്ഞു.

Read more topics: ldf, complaint, police,
English summary
ldf leader give a police complaint
topbanner

More News from this section

Subscribe by Email