Tuesday September 25th, 2018 - 8:42:pm
topbanner

സഹകരണ പ്രതിസന്ധി; സംസ്ഥാനത്ത് തിങ്കളാഴ്ച എല്‍ഡിഎഫ് ഹര്‍ത്താല്‍

NewsDesk
സഹകരണ പ്രതിസന്ധി; സംസ്ഥാനത്ത് തിങ്കളാഴ്ച എല്‍ഡിഎഫ് ഹര്‍ത്താല്‍

തിരുവനന്തപുരം: ഉയര്‍ന്ന മൂല്യമുള്ള കറന്‍സി നോട്ടുകള്‍ പിന്‍വലിച്ചതിനെ തുടര്‍ന്ന് സഹകരണ ബാങ്കുകള്‍ പ്രതിസന്ധിയിലായതില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച എല്‍ഡിഎഫ് ഹര്‍ത്താല്‍ നടത്തും.

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഈ മാസം 28ന് ഹര്‍ത്താല്‍ നടത്താന്‍ തീരുമാനമായത്. രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. അവശ്യസര്‍വീസുകളെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

നോട്ടു പ്രതിസന്ധിയേത്തുടര്‍ന്ന് രാജ്യവ്യാപകമായി തിങ്കളാഴ്ച പ്രതിഷേധം സംഘടിപ്പിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ തീരുമാനിച്ചിരുന്നു. ഓരോ സംസ്ഥാനങ്ങളിലും അവിടങ്ങളിലെ സാഹചര്യമനുസരിച്ച് പ്രതിഷേധം സംഘടിപ്പിക്കാനായിരുന്നു സിപിഎം പൊളിറ്റ് ബ്യൂറോയുടെ നിര്‍ദ്ദേശം. നോട്ടു പ്രതിസന്ധി നിമിത്തം സംസ്ഥാനത്തെ സഹകരണ മേഖലയില്‍ ഉടലെടുത്ത പ്രതിസന്ധിയുെട പശ്ചാത്തലത്തില്‍ കേരളത്തില്‍ ഹര്‍ത്താല്‍ ആചരിക്കാന്‍ സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിക്കുകയായിരുന്നു.

ട്രെയിനില്‍വെച്ച് പരിചയപ്പെട്ട വീട്ടമ്മയെ ജോലി വാഗ്ദാനം ചെയ്തു പീഡിപ്പിച്ചു; യുവാവ് പിടിയില്‍

പ്രമേയം പാസാക്കിയത് പ്രധാനമന്ത്രിയെ ചൊടിപ്പിച്ചു; കാണാന്‍ അനുമതി നിഷേധിക്കാന്‍ കാരണം

Read more topics: LDF, hartal, Kelala, November
English summary
LDF hartal in Kelala on November 28 Monday
topbanner

More News from this section

Subscribe by Email