Saturday June 23rd, 2018 - 7:02:pm
topbanner
Breaking News

വിദ്യാര്‍ഥികള്‍ക്ക് സ്‌കൂളില്‍ പോകാന്‍ സര്‍ക്കാര്‍ സൈക്കിള്‍ നല്‍കും

NewsDesk
വിദ്യാര്‍ഥികള്‍ക്ക് സ്‌കൂളില്‍ പോകാന്‍ സര്‍ക്കാര്‍ സൈക്കിള്‍ നല്‍കും

കൊല്ലം: കുത്തിനിറച്ച ബസ്സിലോ നീണ്ട നടത്തമോ വിദ്യാര്‍ഥികള്‍ക്ക് ഇനി ആവശ്യമില്ല. സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികളുടെ കുട്ടികള്‍ക്ക് സൈക്കിള്‍ നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം ഈ അധ്യയന വര്‍ഷം മുതല്‍ നടപ്പാക്കും.

കൊല്ലം, എറണാകുളം, ആലപ്പുഴ, മലപ്പുറം ജില്ലകളിലെ മത്സ്യത്തൊഴിലാളികളുടെ 9,10 ക്ലാസുകളില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്കാണ് സൈക്കിള്‍ നല്‍കുന്നത്.

പിന്നോക്കാവസ്ഥയിലുള്ള മത്സ്യത്തൊഴിലാളികളുടെ കുട്ടികളെ മുഖ്യധാരയിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കുന്ന പദ്ധതി പ്രകാരമാണ് പെണ്‍കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകാന്‍ സൈക്കിള്‍ നല്‍കുന്നത്. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരം പദ്ധതി. ഒരു കോടി രൂപയാണ് നീക്കിവെച്ചത്.

മത്സ്യത്തൊഴിലാളികളായ രക്ഷിതാക്കള്‍ രാവിലെ ജോലിക്കിറങ്ങുമ്പോള്‍ പലപ്പോഴും കുട്ടികളെ സ്‌കൂളില്‍ എത്തിക്കാന്‍ കഴിയാറില്ല. അതുകൊണ്ടു തന്നെ കുട്ടികളുടെ കൊഴിഞ്ഞുപോക്കും കൂടുതലാണ്. ഈ സാഹചര്യം ഒഴിവാക്കാനാണ് സര്‍ക്കാര്‍ പദ്ധതി ആവിഷ്‌കരിച്ചത്.

ഓരോ ജില്ലയിലും 500കുട്ടികള്‍ക്ക് വീതമാണ് സൈക്കിള്‍ നല്‍കുക. അധ്യയന വര്‍ഷാരംഭത്തില്‍ തന്നെ ഇവ വിതരണം ചെയ്യാനുള്ള നടപടി പൂര്‍ത്തിയായി.
എട്ട്, ഒമ്പത് ക്ലാസുകളിലെ കുട്ടികളില്‍ നിന്നും കഴിഞ്ഞ ഫെബ്രുവരിയിലാണ് അപേക്ഷ സ്വീകരിച്ചത്. കലക്ടര്‍മാര്‍ ചെയര്‍മാനും ഫിഷറീസ് ഡപ്യൂട്ടി ഡയറക്ടര്‍ കണ്‍വീനറും എംഎല്‍എമാര്‍, തൊഴിലാളി സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ അംഗങ്ങളുമായ ജില്ലാതല കമ്മിറ്റിയാണ് ഗുണഭോക്താക്കളെ തെരഞ്ഞെടുത്തത്. തീരദേശ വികസന കോര്‍പറേഷന്‍ മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്.

Read more topics: ldf, govt, bicycle, student
English summary
ldf govt to distribute bicycle to students

More News from this section

Subscribe by Email