topbanner
Wednesday December 13th, 2017 - 1:25:am
topbanner
topbanner

സര്‍ക്കാരിന്റെ സാമ്പത്തിക സംവരണം പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് അഖിലകേരള വിശ്വകര്‍മസഭ

rajani v
സര്‍ക്കാരിന്റെ സാമ്പത്തിക സംവരണം പിന്‍വലിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് അഖിലകേരള വിശ്വകര്‍മസഭ

കോട്ടയം: എല്‍.ഡി.എഫ് സര്‍ക്കാര്‍ നടപ്പാക്കിയ സാമ്പത്തിക സംവരണം പിന്‍വലിച്ചില്ലെങ്കില്‍ ദേവസ്വം ബോര്‍ഡ് ഓഫിസിന് മുന്നില്‍ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് അഖിലകേരള വിശ്വകര്‍മസഭ. സാമ്പത്തികസംവരണ സമ്പ്രദായത്തോട് വിശ്വകര്‍മസഭയ്ക്ക് യോജിക്കാനാവില്ല.

സാമ്പത്തികാടിസ്ഥാനത്തിലുള്ള വീതംവയ്ക്കലില്‍ ഉല്‍ക്കണ്ഠയുള്ളവരാണ് പിന്നാക്കക്കാര്‍. നിയമപരമായി നടപ്പാക്കാന്‍ കഴിയാത്തതാണ് സാമ്പത്തികസംവരണമെന്നിരിക്കെ ന്യൂനപക്ഷവിഭാഗങ്ങളുടെ 18 ശതമാനം സംവരണം ഹിന്ദു വിഭാഗത്തിലെ സംവരണവിഭാഗങ്ങള്‍ക്ക് ആനുപാതികമായി വിതരണം ചെയ്യണമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

ജാതീയമായും സാമൂഹികമായും പിന്നാക്കം നില്‍ക്കുന്ന ദുര്‍ബലവിഭാഗങ്ങളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനാണ് ഭരണഘടനയില്‍ സംവരണം വിഭാവനം ചെയ്തിരിക്കുന്നത്. സാമ്പത്തികാടിസ്ഥാനത്തില്‍ അത് ഒരുവിഭാഗത്തിന് മാത്രമായി കൊടുക്കുന്നത് തെറ്റായ കീഴ്വഴക്കമാണ്. ഇപ്പോള്‍ത്തന്നെ ദേവസ്വം ബോര്‍ഡില്‍ 70 ശതമാനവും സാമ്പത്തികമായി മുന്നാക്കംനില്‍ക്കുന്നവര്‍ക്കാണ് പ്രാതിനിധ്യമുള്ളത്. സാമ്പത്തികസംവരണംകൂടി വരുന്നതോടെ ദലിത്, പിന്നാക്ക വിഭാഗങ്ങള്‍ക്ക് അവസരം നഷ്ടമാവും.

അഖിലകേരള വിശ്വകര്‍മയുടെ പേരില്‍ ഈമാസം 29ന് പി ആര്‍ ദേവദാസിന്റെ പേരില്‍ നടക്കുന്ന സെക്രട്ടേറിയറ്റ് വളയലുമായി സംഘടനയ്ക്ക് യാതൊരു ബന്ധവുമില്ലെന്നും ഭാരവാഹികള്‍ പറഞ്ഞു. സംഘടനയുടെ പ്രസിഡന്റ് എം സുകുമാരനാശാരി, ജനറല്‍ സെക്രട്ടറി വിജയന്‍ കെ ഈരേഴ, കൗണ്‍സിലര്‍മാരായ പി കെ സഹദേവന്‍, ആലുംപിടിക സുകുമാരന്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.



Read more topics: ldf govt, economic, reservation
English summary
ldf govt economic reservation respond akhilakerala
topbanner topbanner

More News from this section

Subscribe by Email