Monday November 19th, 2018 - 2:15:am
topbanner

സർക്കാരിന്റെ രണ്ടാം വാർഷികം സംസ്ഥാന തല ഉദ്ഘാടനം മെയ് 18ന് കണ്ണൂരിൽ

NewsDesk
സർക്കാരിന്റെ രണ്ടാം വാർഷികം സംസ്ഥാന തല  ഉദ്ഘാടനം മെയ് 18ന് കണ്ണൂരിൽ

കണ്ണൂർ എൽഡിഎഫ് സർക്കാരിന്റെ രണ്ടാം വാർഷികാഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം മെയ് 18ന് കണ്ണൂരിൽ നടക്കും. ഇതിന്റെ ഭാഗമായുള്ള വിപുലമായ സ്വാഗതസംഘം രൂപീകരണ യോഗം ഏപ്രിൽ ഏഴിന് വൈകിട്ട് നാല് മണിക്ക് കണ്ണൂർ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിൽ (മുനിസിപ്പൽ സ്‌കൂൾ) നടത്താൻ ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചറുടെ അധ്യക്ഷതയിൽ ചേർന്ന ആലോചനായോഗം തീരുമാനിച്ചു.

ജില്ലയിലെ എംപിമാർ, എംഎൽഎമാർ, തദ്ദേശസ്ഥാപനങ്ങളുടെ അധ്യക്ഷൻമാർ മുതൽ അംഗങ്ങൾ വരെയുള്ള മുഴുവൻ ജനപ്രതിനിധികൾ, സാമൂഹ്യ-സാംസ്‌ക്കാരിക-കലാ-കായിക മേഖലയിലെ പ്രമുഖർ, ജില്ലാതല ഉദ്യോഗസ്ഥർ, പൊതുജനങ്ങൾ തുടങ്ങി 2000 പേരെ സ്വാഗതസംഘം രൂപീകരണ യോഗത്തിൽ പങ്കെടുപ്പിക്കും.

സംസ്ഥാനതല ഉദ്ഘാടനത്തോടനുബന്ധിച്ച് ഏഴു ദിവസം പ്രദർശന-വിൽപ്പന മേള, മെഡിക്കൽ എക്‌സിബിഷൻ, പുരാവസ്തു-പുരാരേഖ പ്രദർശനം, കാർഷിക പ്രദർശനം തുടങ്ങിയ വിപുലമായ പരിപാടികളാണ് സംഘടിപ്പിക്കുന്നത്. കണ്ണൂർ കലക്ടറേറ്റ് മൈതാനിയിലായിരിക്കും ഉദ്ഘാടന പരിപാടിയും എക്‌സിബിഷനും നടക്കുക.
വിവിധ സർക്കാർ വകുപ്പുകൾ, കുടുംബശ്രീ യൂനിറ്റുകൾ, ക്ഷേമ കോർപ്പറേഷനുകൾ, മറ്റ് ഏജൻസികൾ എന്നിവരുടെ പ്രദർശന-വിൽപ്പന സ്റ്റാളുകളാണ് എക്‌സിബിഷനിൽ സജ്ജീകരിക്കുക.

യോഗത്തിൽ തുറമുഖ-പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, മേയർ ഇ പി ലത, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ്, ജില്ലാ കലക്ടർ മീർ മുഹമ്മദലി, ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് മേഖലാ ഡെപ്യൂട്ടി ഡയറക്ടർ ടി എ ഷൈൻ, ഡിഎംഒ ഡോ. കെ നാരായണ നായ്ക്ക്, എൻഎച്ചഎം ജില്ലാ പ്രൊജക്ട് മാനേജർ ഡോ. കെ വി ലതീഷ്, ഡിഎംഒ ഹോമിയോ ഡോ. പി ബിജുകുമാർ, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ അബ്ദുൾ മജീദ്, കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ ഡോ. എം സുർജിത്, ജില്ലാ സാമൂഹ്യ നീതി ഓഫീസർ പവിത്രൻ തൈക്കണ്ടി, മറ്റ് ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു. ജില്ലാ ഇൻഫർമേഷൻ ഓഫീസർ ഇ കെ പത്മനാഭൻ സ്വാഗതം പറഞ്ഞു.

Read more topics: ldf, government, anniversary, kannur,
English summary
ldf government 2nd anniversary kannur
topbanner

More News from this section

Subscribe by Email