Sunday August 18th, 2019 - 10:44:am
topbanner
topbanner

തിരഞ്ഞെടുപ്പ് ദിവസം ശ്രീപത്മനാഭന് അന്നദാനം ; എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സി ദിവാകരന്റെ പേരില്‍ !!

suji
തിരഞ്ഞെടുപ്പ് ദിവസം ശ്രീപത്മനാഭന് അന്നദാനം ; എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സി ദിവാകരന്റെ പേരില്‍ !!

ലോക്‌സഭാ തിരഞ്ഞെടുപ്പ് ദിവസം തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ഇടത് സ്ഥാാനര്‍ത്ഥി സി ദിവാകരന്റെ പേരില്‍ വഴിപാട്. സിപിഐ നേതാവിനായി ഭാര്യ ഹേമലതയാണ് അന്നദാനം വഴിപാടായി ചീട്ടാക്കിയത്. പിന്നീട് ക്ഷേത്ര നോട്ടീസ് ബോര്‍ഡില്‍ വഴിപാട് സംഭാവനം ചെയ്ത സി ദിവാകരന്‍ എന്ന പേരില്‍ പതിക്കുകയും ചെയ്തു.

സി ദിവാകരന്‍ മകയിരം നക്ഷത്രമെന്ന പേരിലാണ് അന്നദാനം നടത്തിയത്. 20000 രൂപയാണ് ഈടാക്കിയത്. സ്ഥാനാര്‍ത്ഥിയുടെ കുടുംബം പഴവങ്ങാടി ഗണപതി ക്ഷേത്രത്തില്‍ തേങ്ങയുടയ്ക്കുകയും ചെയ്തിരുന്നു. പ്രചാരണ കാലത്ത് ക്ഷേത്രത്തിലെ പൊങ്കാല ഉള്‍പ്പെടെ ചടങ്ങുകളില്‍ ദിവാകരന്‍ പങ്കെടുത്തത് വാര്‍ത്തയായിരുന്നു.

Read more topics: ldf candidate, c divakaran
English summary
ldf candidate c divakaran annadanam vazhipadu
topbanner

More News from this section

Subscribe by Email