പേട്ട: ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് പ്രവര്‍ത്തകര്‍ നടത്തിയ കൊട്ടിക്കലാശത്തിനിടെ പത്തനംതിട്ടയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ.സുരേന്ദ്രനെ കാഞ്ഞിരപ്പള്ളിയില്‍ വെച്ച് തടഞ്ഞു. എല്‍ഡിഎഫ് പ്രവര്‍ത്തകർ കാഞ്ഞിരപ്പള്ളി-പേട്ട കവലയില്‍ വെച്ചാണ് കെ സുരേന്ദ്രനെ തടഞ്ഞത്. പിന്നീട് എല്‍ഡിഎഫിന്റെ മുതിര്‍ന്ന നേതാക്കളെത്തിയാണ് പ്രവര്‍ത്തകരെ മാറ്റി സുരേന്ദ്രന്റെ വാഹനം കടത്തി വിട്ടത്.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നുണ്ട്. നേരത്തെ തിരുവനന്തപുരത്ത് എ.കെ ആന്റണിയുടെ റോഡ് ഷോ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു.