Sunday February 17th, 2019 - 5:49:am
topbanner

ഇടതുപക്ഷ പ്രചരണത്തിനിടെ സംഘര്‍ഷം; സ്ഥാനാര്‍ഥിക്കും സംഘത്തിനും പരിക്കേറ്റു

NewsDesk
ഇടതുപക്ഷ പ്രചരണത്തിനിടെ സംഘര്‍ഷം; സ്ഥാനാര്‍ഥിക്കും സംഘത്തിനും പരിക്കേറ്റു

താനൂര്‍: തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ മലപ്പുറം താനൂരില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി അബ്ദുറഹിമാനും പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. ചൊവ്വാഴ്ച വൈകിട്ട് അഞ്ചിന് താനൂര്‍ ചാപ്പപ്പടിയിലാണ് സംഭവം.

താനൂര്‍ തീരദേശത്തു ബദര്‍ പള്ളിക്കു സമീപം എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയുടെ മുഖാമുഖം പരിപാടി നടക്കുന്നതിനിടെ യു.ഡി.എഫിന്റെ തെരഞ്ഞെടുപ്പു പ്രചാരണവാഹനം രണ്ടുതവണ അതുവഴി കടന്നുപോയി. ഇതേത്തുടര്‍ന്നുള്ള വാക്കുതര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്.

താനൂരില്‍ ഇടത് സ്വതന്ത്രനായാണ് അബ്ദുറഹ്മാന്‍ മത്സരിക്കുന്നത്. ജനസമ്മതനായ അബ്ദുറഹിമാന്‍ മത്സരരംഗത്തെത്തിയതോടെ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ വിറളി പിടിച്ച് ആക്രമം നടത്തിയതാണെന്ന് സിപിഎം ആരോപിച്ചു.

സംഭവത്തില്‍ പ്രതിഷേധിച്ച് അബ്ദുറഹിമാനും എല്‍ഡിഎഫ് നേതാക്കളും താനൂര്‍ പൊലീസ് സ്‌റ്റേഷന്‍ ഉപരോധിച്ചു.

കേരളത്തെ സിറ്റിയാക്കി; അബദ്ധം ചൂണ്ടിക്കാട്ടിയവരെ ബ്ലോക്കും ചെയ്തു ശ്രീശാന്ത്

സിദ്ദിഖിന്റെ മുന്‍ ഭാര്യയ്‌ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രചരണം

 

Viral News

Read more topics: LDF, Thanoor, candidate
English summary
LDF-backed Thanoor candidate attacked
topbanner

More News from this section

Subscribe by Email