തിരുവനന്തപുരം: പിണറായി വിജയന് നയിക്കുന്ന ഇടത് സര്‍ക്കാറിന്റെ ആദ്യ ബജറ്റ് ധനമന്ത്രി ഡോ. തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിക്കുകയാണ്. ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങള്‍ അറിയാം......
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
സര്‍ക്കാര്‍ സ്കൂളുകള്‍ 1 മുതല്‍ എട്ടാം ക്ലാസ് വരെ സൗജന്യ യൂണിഫോം
പെന്ഷന് ബാങ്ക് വഴിയാക്കും
ഓണത്തിന് മുമ്പ് ഒരു മാസത്തെ ശമ്പളം മുന്‍കൂറായി നല്‍കും.
തൊഴിലുറപ്പുകാര്‍ക്ക് സൗജന്യ റേഷന്‍
പാതിവഴിയില്‍ മുടങ്ങിയ വീട് നിര്‍മാണം പൂര്‍ത്തീകരിക്കാന്‍ സഹായം
വീടില്ലാത്തവരുടെ പട്ടിക തയാറാക്കും എല്ലാ വീടുകളിലും വെള്ളവും വെളിച്ചവും കക്കൂസും
ഭൂരഹിതര്‍ക്ക് മൂന്ന് സെന്റ് ഭൂമി നല്‍കും.
റേഷന്‍ കട നവീകരിക്കാന്‍ കെഎസ്എഫ്ഇ വഴി പലിശരഹിത വായ്!പ
മോട്ടോര്‍ വാഹന നികുതിയുടെ നിശ്ചിത ശതമാനം പുതിയ ധനകാര്യ സ്ഥാപനത്തിന്
കേരള അടിസ്ഥാന വികസന ബോര്‍ഡിനെ ധനകാര്യ സ്ഥാപനമാക്കും
മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളുകളുടെ നവീകരണത്തിന് 100 കോടി
പട്ടികവര്‍ഗക്കാര്‍ക്ക് വീടുനിര്‍മാണം 450 കോടി
ദേശീയപാത, വിമാനത്താവളം, ഗെയില്‍പൈപ്പ് ലൈന്‍ എന്നിവക്ക് ഭൂമിയേറ്റെടുക്കും
പലിശരഹിത ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം വിപുലീകരിക്കും
ഭൂമിയേറ്റെടുക്കലിലെ പ്രതിസന്ധികള്‍ തരണം ചെയ്യും
ഭൂമി ഏറ്റെടുക്കലിന്റെ മുഴുവന്‍ കുടിശികയും ഉടന്‍ കൊടുത്തു തീര്‍ക്കും.
റോഡുകള്‍ക്കും മറ്റും സ്ഥലമെടുക്കാന്‍ 8000 കോടി.
മൃഗസംരക്ഷണത്തിനും ക്ഷീര വികസത്തിനും 350 കോടി
തരിശിടുന്ന കൃഷിഭൂമി തദ്ദേശ സ്ഥാപനങ്ങള്‍ സംഘകൃഷിക്ക് നല്‍കണം
ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി നിയമനിര്‍മാണം
ഓട്ടിസം ചികിത്സ നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് 20 കോടി രൂപയുടെ സഹായ പദ്ധതി
കോക്ലിയര്‍ ഇംപ്ലാന്റേഷന് പത്ത് കോടി രൂപ
അഞ്ച് വര്‍ഷത്തിനുള്ളില്‍ എല്ലാവര്ക്കും വീട്
കാര്‍ഷിക മേഖലക്ക് 600 കോടി രൂപ വകയിരുത്തി
ന്യൂനപക്ഷ വികസന കോര്പ്പറേഷന് 15 കോടി
നെല്‍കൃഷി സബ്സിഡി വര്‍ധിപ്പിച്ചു
നെല്ല് സംഭരണത്തിന് 385 കോടി രൂപ വകയിരുത്തി
അഡല്‍റ്റ് ഒണ്‍ലി: മലയാളത്തിലെ ആദ്യത്തെ 'നഗ്നചിത്രം' തിയേറ്ററിലേയ്ക്ക്
ഇനിയെങ്കിലും മഞ്ജുവിനെ തിരിച്ചുവിളിച്ചുകൂടെ? ദിലീപിന്റെ മറുപടി സദസിനെ ഞെട്ടിച്ചു
സരിതാ നായരുടെ ആത്മകഥ തമിഴില്‍: കോരിത്തരിച്ച് തമിഴ് മക്കള്‍