തിരുവനന്തപുരം: ലോക് നാഥ് ബഹ്റയെ വിജിലന്‍സ് ഡയറക്ടറായി നിയമിച്ചത് ചട്ടലംഘനമെന്ന് റിപ്പോര്‍ട്ട്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയാതെയാണ് ലോക് നാഥ് ബഹ്റയുടെ നിയമനം. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് ലഭിച്ച വിവരാവകാശ രേഖയിലാണ് ചട്ടലംഘനം വ്യക്തമാകുന്നത്. ആറ് മാസത്തില്‍ കൂടുതലുള്ള നിയമനത്തിന് കേന്ദ്രത്തിന്റെ അനുമതി വേണമെന്നാണെന്ന് നിയമം.
ആറു മാസത്തില്‍ കൂടുതല്‍ ഉള്ള നിയമനത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി വേണമെന്നിരിക്കെ ബഹ്റയെ നിയമിച്ചിരിക്കുന്നത് കേന്ദ്ര മന്ത്രായയം അറിയിക്കുകപോലും ചെയ്യാതെയാണെന്നാണ് മന്ത്രാലയത്തില്‍ നിന്നുള്ള രേഖകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ 11 മാസമായി ക്രമസമാധാനത്തോടൊപ്പം വിജിലന്ലന്സ് ഡയറക്ടറുടെ സ്ഥാനവും വഹിക്കുകയാണ് ലോക്നാഥ് ബഹ്റ.