Tuesday November 20th, 2018 - 9:12:pm
topbanner

ലാവ്‌ലിന്‍: തിങ്കളാഴ്ച സുപ്രീം കോടതി അപ്പീല്‍ പരിഗണിക്കും

Anju NC
ലാവ്‌ലിന്‍: തിങ്കളാഴ്ച സുപ്രീം കോടതി അപ്പീല്‍ പരിഗണിക്കും

ന്യൂഡല്‍ഹി: ലാവ്‌ലിന്‍ കേസില്‍ സുപ്രീം കോടതി തിങ്കളാഴ്ച അപ്പീല്‍ പരിഗണിക്കും. ഹൈക്കോടതി വിധി ചോദ്യം ചെയ്തുള്ള ഹര്‍ജിയാണ് പരിഗണിക്കുന്നത്. കസ്തൂരി രംഗന്‍ അയ്യര്‍, ആര്‍.ശിവദാസന്‍ എന്നിവര്‍ നല്‍കിയ ഹര്‍ജി ജസ്റ്റിസ് എന്‍.രമണ, ജസ്റ്റിസ് അബ്ദുള്‍ നസീര്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് പരിഗണിക്കുന്നത്.

കഴിഞ്ഞ ഓഗസ്റ്റ് 13നാണ് പിണറായി വിജയനെ ലാവ്‌ലിനില്‍ നിന്നും ഹൈക്കോടതി കുറ്റവിമുക്തനാക്കിയത്. പിണറായിക്കു പുറമെ മുന്‍ ഊര്‍ജ സെക്രട്ടറി കെ.മോഹനചന്ദ്രന്‍, ഊര്‍ജ വകുപ്പ് മുന്‍ ജോയിന്റ് സെക്രട്ടറി എ.ഫ്രാന്‍സിസ് എന്നിവരെയും കോടതി കുറ്റവിമുക്തരാക്കിയിരുന്നു.

എന്നാല്‍ കെ.എസ്.ഇ.ബി മുന്‍ ചെയര്‍മാന്‍ ആര്‍.ശിവദാസന്‍, മുന്‍ ചീഫ് അക്കൗണ്ട്‌സ് ഓഫീസര്‍ കെ.ജി രാജശേഖരന്‍ നായര്‍, മുന്‍ ചീഫ് എഞ്ചിനിയര്‍ കസ്തൂരിരംഗ അയ്യര്‍ എന്നിവര്‍ വിചാരണ നേരിടണമെന്നും കോടതി വിധിച്ചിരുന്നു. ഇതിനെതിരെയാണ് ഇവര്‍ കോടതിയെ സമീപിച്ചത്.

Read more topics: lavlin, supreme court, plea, monday,
English summary
lavlin: supreme court will heard plea on monday
topbanner

More News from this section

Subscribe by Email