Wednesday November 21st, 2018 - 12:02:pm
topbanner

ലാവ്‌ലിന്‍ കേസ് ; ഹൈക്കോടതി വിധിക്കെതിരെ സിബിഐ സുപ്രീംകോടതിയിലേയ്ക്ക്

rajani v
ലാവ്‌ലിന്‍ കേസ് ; ഹൈക്കോടതി വിധിക്കെതിരെ സിബിഐ സുപ്രീംകോടതിയിലേയ്ക്ക്

കൊച്ചി: ലാവ്‌ലിന്‍ കേസില്‍ പിണറായിയെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധിക്കെതിരെ സിബിഐ സുപ്രിം കോടതിയിലേക്ക്. എസ്എന്‍സി ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനുള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധിക്കെതിരേ സുപ്രീം കോടതിയില്‍ നവംബര്‍ 20നകം അപ്പീല്‍ നല്‍കാനാണ് സിബിഐ തീരുമാനം.

നവംബര്‍ 21നാണ് കേസില്‍ ഹൈക്കോടതി വിധി പുറപ്പെടുവിച്ച് 90 ദിവസം പൂര്‍ത്തിയാകുന്നത്. ഇതിനകം അപ്പീല്‍ നല്‍കുമെന്നാണ് സിബിഐ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ഹൈക്കോടതി വിധി പൂര്‍ണമായും തങ്ങള്‍ക്ക് തിരിച്ചടിയല്ലെന്നാണ് സിബിഐയുടെ വാദം.

Read more topics: cbi, supremcourt,harji
English summary
lavilin case cbi supremcourt harji
topbanner

More News from this section

Subscribe by Email