Sunday December 16th, 2018 - 11:32:am
topbanner

തീര്‍ഥാടക തിരക്കില്‍ ശബരിമല : സുഖദര്‍ശന നിറവില്‍ അയ്യപ്പന്മാര്‍

princy
തീര്‍ഥാടക തിരക്കില്‍ ശബരിമല : സുഖദര്‍ശന നിറവില്‍ അയ്യപ്പന്മാര്‍

പമ്പ:മണ്ഡല പൂജയ്ക്കായി ശബരിമല ക്ഷേത്ര നട തുറന്നു നാലാം ദിനത്തില്‍ സന്നിധാനത്ത് തീര്‍ഥാടക തിരക്ക്. പുലര്‍ച്ചെ മൂന്നു മണിക്ക് ക്ഷേത്ര നട തുറന്നപ്പോള്‍ തന്നെ ദര്‍ശനത്തിനായി തീര്‍ഥാടകരുടെ വലിയ നിര കാത്തുനില്‍പ്പുണ്ടായിരുന്നു. പതിനെട്ടാം പടി കയറി വരുന്ന അയ്യപ്പന്മാരെ പോലീസുകാര്‍ കൈപിടിച്ചാണ് സോപാനത്തേക്ക് കയറ്റി വിടുന്നത്.

തീര്‍ഥാടകര്‍ വലിയ തോതില്‍ എത്തുന്നുണ്ടെങ്കിലും തിരക്ക് ഉണ്ടാകാതെ കൃത്യമായി ഇവരെ ദര്‍ശനത്തിനായി കടത്തി വിടാന്‍ പോലീസ് സംവിധാനത്തിനു കഴിയുന്നുണ്ട്. നീണ്ട സമയം ക്യുവില്‍ കാത്തു നില്‍ക്കേണ്ടി വരുന്നില്ലെന്നതും ദര്‍ശനം സുഗമമായി നടത്താന്‍ കഴിയുന്നുവെന്നതും തീര്‍ഥാടകര്‍ക്ക് വലിയ അനുഗ്രഹമാണ്. വഴിപാട്, അപ്പം-അരവണ കൗണ്ടറുകളിലും തീര്‍ഥാടകരുടെ തിരക്കുണ്ട്. പുലര്‍ച്ചെ 3.15 മുതല്‍ ഉച്ചയ്ക്ക് 12.30 വരെ നെയ്യഭിഷേകം നടത്തുന്നതിന് ആവശ്യമായ ക്രമീകരണം ദേവസ്വം ബോര്‍ഡ് ഒരുക്കിയിട്ടുണ്ട്.

ശബരിമല തീര്‍ഥാടനത്തിലെ സവിശേഷമായ വഴിപാടാണ് നെയ്യഭിഷേകം. നെയ്യഭിഷേകം നടത്തുന്നതിനായി നെയ് തേങ്ങയില്‍ നിന്ന് നെയ്യ് പാത്രത്തിലേക്കു ശേഖരിക്കുന്നതിനായി അയ്യപ്പന്മാര്‍ മാളികപ്പുറത്തിനു സമീപം ചെറു കൂട്ടങ്ങളായി ഇരിക്കുന്നതിനാല്‍ ഈ പ്രദേശത്തും വലിയ തിരക്കുണ്ട്. അഭിഷേക ടിക്കറ്റ് എടുക്കുന്നതിനുള്ള തിരക്ക് മാളികപ്പുറം ക്ഷേത്രത്തിനു സമീപത്തെ കൗണ്ടറിനു മുന്നിലും കാണാം. സുഖദര്‍ശന നിറവിലാണ് വഴിപാടുകള്‍ കഴിച്ച് ദര്‍ശനത്തിനു ശേഷം അയ്യപ്പന്മാര്‍ മലയിറങ്ങുന്നത്.

Read more topics: sabarimala, pilgrimages
English summary
large number of pilgrimages reaching to sabarimala
topbanner

More News from this section

Subscribe by Email