Wednesday May 22nd, 2019 - 12:29:pm
topbanner
topbanner

അതിരൂപത ഭൂമി ഇടപാട്: കര്‍ദിനാളിനെതിരെ കേസില്ല

Jikku Joseph
അതിരൂപത ഭൂമി ഇടപാട്: കര്‍ദിനാളിനെതിരെ കേസില്ല

കൊച്ചി: സീറോ മലബാര്‍ സഭയുടെ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ കേസെടുക്കാമെന്ന സിംഗ്ള്‍ ബെഞ്ച് ഉത്തരവ് ഹൈകോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി. എന്നാല്‍, ഭൂമിയിടപാടുമായി ബന്ധപ്പെട്ട നിയമനടപടികളുമായി അന്വേഷണ സംഘത്തിന് മുന്നോട്ടു പോകാമെന്നും ഹൈകോടതി വ്യക്തമാക്കി.

കര്‍ദ്ദിനാള്‍ ഉള്‍പ്പെടെ 4 പേര്‍ക്കെതിരെ കേസ് എടുക്കുവാനായിരുന്നു സിംഗിള്‍ ബെഞ്ച് ഉത്തരവ്. എന്നാല്‍ അന്വേഷണം തുടരുന്നതിനോ പുതിയ കേസ് എടുക്കുന്നതിനോ വിധി തടസമാകില്ല. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഇന്ന് വിധി പറഞ്ഞത്. ഷൈന്‍ വര്‍ഗീസിന്റെ പരാതി ഹൈക്കോടതിയിലേക്ക് എത്തിയ നടപടിക്രമങ്ങളില്‍ വീഴ്ചയുണ്ടെന്ന് ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു.

പോലീസില്‍ പരാതി നല്‍കിയതിന്റെ അടുത്ത ദിവസം തന്നെ കേസെടുത്തില്ലെന്ന് കാണിച്ച് ഹൈക്കോടതിയില്‍ പരാതി നല്‍കിയതിലാണ് കോടതി വീഴ്ച ചൂണ്ടിക്കാണിച്ചത്. എന്നാല്‍ പോലീസിന് നിയമനടപടികളുമായി മുന്നോട്ട് പോകാമെന്നും കോടതി പറഞ്ഞു. അതേസമയം, ഹര്‍ജിക്കാര്‍ ഇതിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നും സൂചനയുണ്ട്.

English summary
land sale row in syro malabar church
topbanner

More News from this section

Subscribe by Email