Tuesday September 18th, 2018 - 8:01:pm
topbanner
Breaking News

ഭൂമി ഇടപാട്: ആരോപണങ്ങള്‍ ഗൗരവമുള്ളതെന്ന് സുപ്രീം കോടതി; സ്റ്റേ നീക്കിയില്ല

Jikku Joseph
ഭൂമി ഇടപാട്: ആരോപണങ്ങള്‍ ഗൗരവമുള്ളതെന്ന് സുപ്രീം കോടതി; സ്റ്റേ നീക്കിയില്ല

ന്യൂഡല്‍ഹി: സിറോ മലബാര്‍ സഭ ഭൂമി ഇടപാടില്‍ കര്‍ദ്ദിനാളിനെതിരായ ആരോപണം ഗൗരവതരമെന്ന് സുപ്രീംകോടതി. ഭൂമിയിടപാട് കേസിലെ എഫ്.ഐ.ആര്‍ റദ്ദാക്കിയ ഹൈക്കോടി ഡിവിഷന്‍ ബെഞ്ചിന്റെ നടപടിക്കെതിരായുള്ള ഹര്‍ജി പരിഗണിക്കവേയാണ് സുപ്രീംകോടതി ഈ നിരീക്ഷണം നടത്തിയത്.

അതേസമയം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഈ കേസ് പരിഗണിക്കുന്ന സാഹചര്യത്തില്‍ ഇപ്പോള്‍ ഇടപെടാന്‍ സാധിക്കില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. കര്‍ദ്ദിനാള്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ അന്വഷണം ആവശ്യപ്പെട്ട് ഷൈന്‍ വര്‍ഗ്ഗീസും, ഇടനിലക്കാരനെതിരെ അന്വേഷണം ആവശ്യപ്പെട്ട് മാര്‍ട്ടിന്‍ പയ്യപ്പള്ളിലുമാണ് സുപ്രീംകോടതിയെ സമീപിച്ചത്.

ഭൂമി ഇടപാടില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ഫാ.ജോഷി പുതുവ, ഫാ. സെബാസ്റ്റിയന്‍ വടക്കൂംപാടന്‍, ഇടനിലക്കാരന്‍ സാജു വര്‍ഗീസ് കുന്നേല്‍ എന്നിവര്‍ക്കെതിരെ കേസെടുത്ത് അന്വേഷണത്തിന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു. ഇതുപ്രകാരം ഇവര്‍ക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തിരുന്നു. ഇത് ചോദ്യം ചെയ്ത് കര്‍ദ്ദിനാള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഡിവിഷന്‍ ബെഞ്ച് അന്വേഷണത്തിന് സ്റ്റേ അനുവദിച്ചത്. ഏപ്രില്‍ മൂന്നിനാണ് ഡിവിഷന്‍ ബെഞ്ച് ഇനി ഹര്‍ജി പരിഗണിക്കുക.

English summary
land sale row in syro malabar church supreme court against cardinal
topbanner

More News from this section

Subscribe by Email