Monday February 18th, 2019 - 1:49:am
topbanner

ഭൂമി വിവാദം അവസാനിച്ചിട്ടില്ലെന്ന് വിശ്വാസികളുടെ കൂട്ടായ്മ

Jikku Joseph
ഭൂമി വിവാദം അവസാനിച്ചിട്ടില്ലെന്ന് വിശ്വാസികളുടെ കൂട്ടായ്മ

കൊച്ചി: സീറോ മലബാര്‍ സഭയിലെ ഭൂമി വിവാദം അവസാനിച്ചിട്ടില്ലെന്ന് വിശ്വാസികളുടെ കൂട്ടായ്മ. പ്രശ്നം ഒത്ത് തീര്‍പ്പായെന്ന കര്‍ദ്ദിനാളിന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കാനാണെന്ന് ആര്‍ച്ച് ഡയസിയന്‍ മൂവ്മെന്റ് പ്രവര്‍ത്തകര്‍ ആരോപിച്ചു. കെ.സി.ബി.സിയുടെ ഇടനിലയില്‍ നടന്ന ചര്‍ച്ചയ്ക്ക് ശേഷം പ്രശ്നങ്ങള്‍ എല്ലാം ഒത്തു തീര്‍പ്പാക്കിയെന്ന് കര്‍ദ്ദിനാള്‍ നടത്തിയ പ്രസ്താവന വിസ്വാസികളെയും വൈദിക സമൂഹത്തെയും തെറ്റിദ്ധരിപ്പിക്കുതാണെന്ന് സംഘടന കുറ്റപ്പെടുത്തി.

ഭൂമി വില്‍പ്പന വിവാദത്തില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ഗൗരവമുള്ളതാണെന്ന സുപ്രീം കോടതി വിലയിരുത്തലിന് പിറകെയാണ് വിശ്വാസികളുടെ കൂട്ടായ്മയായ കൊച്ചിയില്‍ യോഗം ചേര്‍ന്നത്. ഷൈന്‍ വര്‍ഗീസ് നല്‍കിയ പരാതിയില്‍ ഹൈക്കോടതിയില്‍ നിന്ന് അനുകൂല വിധി കിട്ടിയില്ലെങ്കില്‍ സുപ്രീം കോടതിയില്‍ തന്നെ നിയമ പോരാട്ടം തുടരാന്‍ ഈ നിരീക്ഷണം സഹായകമാകുമെന്നാണ് യോഗം വിലയിരുത്തിയത്.

Viral News

English summary
land sale row in syro malabar church believers says not finished
topbanner

More News from this section

Subscribe by Email