topbanner
Sunday June 25th, 2017 - 4:03:pm
topbanner

ഭാഗപത്രത്തിനും ഒഴിമുറിക്കും നികുതി കുറയും: തോമസ് ഐസക്ക്

Jikku Joseph
ഭാഗപത്രത്തിനും ഒഴിമുറിക്കും നികുതി കുറയും: തോമസ് ഐസക്ക്

തിരുവനന്തപുരം: ഭാഗപത്രത്തിനും ഒഴിമുറിക്കും നികുതി കുറയും. ധനമന്ത്രി തോമസ് ഐസക്കാണ് ഇക്കാര്യം നിയമസഭയെ അറിയിച്ചത്. പുതിയ നികുതി നിരക്ക് നിയമസഭാ സബ്ജക്ട് കമ്മിറ്റി തീരുമാനിക്കും. മുന്‍നികുതി പുനസ്ഥാപിക്കുന്നതടക്കം പരിഗണയിലുണ്ടെന്നും ധനകാര്യബില്ലില്‍ ചര്‍ച്ചയ്ക്കിടെ മന്ത്രി തോമസ് ഐസക്ക് വ്യക്തമാക്കി.

കഴിഞ്ഞസര്‍ക്കാറിന്റെ കാലത്ത് മുദ്രപ്പത്രനിരക്കിലെയും രജിസ്‌ട്രേഷന്‍ ഫീസിലെയും പരിധി എടുത്തുകളഞ്ഞിരുന്നു. അന്ന് പ്രതിപക്ഷത്തിന്റെ ഉള്‍പ്പെടെയുള്ള പ്രതിഷേധത്തെത്തുടര്‍ന്ന് പരിധി പുനഃസ്ഥാപിച്ചു. ഇത്തവണ ഇളവ് പ്രതീക്ഷിച്ചെങ്കിലും വിട്ടുവീഴ്ചയ്ക്കില്ലെന്ന നിലപാടാണ് ധനമന്ത്രി സ്വീകരിച്ചത്. ഇളവുവരുത്തിയത് ചെറിയ ശതമാനത്തിനുമാത്രമാണ് ഗുണമായതെന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്. നിരക്കു വര്‍ധനയ്ക്കുശേഷം കുടുംബാംഗങ്ങള്‍ തമ്മിലുള്ള ഭൂമികൈമാറ്റ രജിസ്ട്രേഷന്‍ കുറഞ്ഞിരുന്നു.

പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ ഭാഗപത്രത്തിനടകം നികുതി വര്‍ധിപ്പിച്ചത് ഏറെ വിമര്‍ശനങ്ങള്‍ക്കു വഴിവച്ചിരുന്നു.

 മനോജ് കെ ജയന്റെ വീട്ടില്‍ വെച്ചാണ് മദ്യപാനം തുടങ്ങിയതെന്ന് ഉര്‍വശി

English summary
land registration fees hike will withdraw says tm thomas isaac
topbanner topbanner

More News from this section

Subscribe by Email