topbanner
Friday August 18th, 2017 - 4:35:am
topbanner

സലിം രാജിനെ ഒഴിവാക്കിയ സി.ബി.ഐ കുറ്റപത്രം പ്രത്യേക കോടതി മടക്കി

NewsDesk
സലിം രാജിനെ ഒഴിവാക്കിയ സി.ബി.ഐ കുറ്റപത്രം പ്രത്യേക കോടതി മടക്കി

തിരുവനന്തപുരം: കടകംപള്ളി ഭൂമി തട്ടിപ്പുകേസില്‍ സലിം രാജിനെ പ്രതിയാക്കാതെ സിബിഐ സമര്‍പ്പിച്ച കുറ്റപത്രം പ്രത്യേക കോടതി മടക്കി. കടകംപള്ളി ഭൂമിതട്ടിപ്പ് കേസില്‍ എഫ്.ഐ.ആറില്‍ പേരു ചേര്‍ക്കപ്പെട്ട 22 പേരെ ഒഴിവാക്കിയാണ് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചത്.

ഇവരെ ഒഴിവാക്കിയതിന്റെ കാരണം കുറ്റപത്രത്തില്‍ വ്യക്തമാക്കിയിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. ഇവരെക്കൂടി ഉള്‍പ്പെടുത്തി കുറ്റപത്രം സമര്‍പ്പിക്കാന്‍ ജഡ്ജി പി.വി ബാലകൃഷ്ണന്‍ നിര്‍ദ്ദേശിച്ചു.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഗണ്‍മാനായിരുന്ന സലിംരാജിനെയും ഭാര്യ ഷംസാദിനെയും ഒഴിവാക്കിയായിരുന്നു സി.ബി.ഐ. കഴിഞ്ഞ ദിവസം കുറ്റപത്രം സമര്‍പ്പിച്ചത്.

കേസില്‍ സലിംരാജ് അടക്കം 27 പ്രതികളുണ്ടായിരുന്നു. എന്നാല്‍, സി.ബി.ഐ. സമര്‍പ്പിച്ച കുറ്റപത്രത്തില്‍ മുന്‍ ഡെപ്യൂട്ടി തഹസില്‍ദാര്‍ വിദ്യോദയ കുമാര്‍ അടക്കം അഞ്ചു പ്രതികള്‍ മാത്രമാണുള്ളത്. വിദ്യോദയ കുമാറിനെ കൂടാതെ നിസാര്‍ അഹമ്മദ്, സുഹറാ ബീവി, മുഹമ്മദ് കാസിം, റുഖിയ ബീവി എന്നിവരെയാണ് സി.ബി.ഐ. കുറ്റപത്രത്തില്‍ പ്രതിയാക്കിയിരിക്കുന്നത്.

കടകംപള്ളി വില്ലേജിലെ 170 പേരുടെ 45.50 ഏക്കര്‍ ഭൂമി ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വ്യാജരേഖയുണ്ടാക്കി തട്ടിയെടുക്കാന്‍ ശ്രമിച്ചുവെന്നതാണ് കേസ്. കേസിലെ 21, 22 പ്രതികളായിരുന്നു സലിംരാജും ഭാര്യ ഷംസാദും.

നഗ്നരാക്കി ഭീഷണിപ്പെടുത്തി പണം തട്ടല്‍; പ്രിയ പ്രമുഖരെ വീഴ്ത്തിയതായി പോലീസ്

Read more topics: Land, case, court, CBI, charge sheet
English summary
Land grab case: court returns CBI charge sheet
topbanner topbanner

More News from this section

Subscribe by Email