topbanner
Wednesday July 26th, 2017 - 12:22:pm
topbanner

മൂന്നാര്‍; സര്‍ക്കാര്‍ ഭൂമിയില്‍ അതിക്രമിച്ചു കയറി കുരിശ് സ്ഥാപിച്ച ടോം സ്‌കറിയയ്‌ക്കെതിരെ കേസ്

NewsDesk
മൂന്നാര്‍; സര്‍ക്കാര്‍ ഭൂമിയില്‍ അതിക്രമിച്ചു കയറി കുരിശ് സ്ഥാപിച്ച ടോം സ്‌കറിയയ്‌ക്കെതിരെ കേസ്

മൂന്നാര്‍: ചിന്നക്കനാലിലെ പാപ്പാത്തിച്ചോലയില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി കുരിശു സ്ഥാപിച്ച സംഭവത്തില്‍ സ്പിരിറ്റ് ഇന്‍ ജീസസ് ടോം സ്‌കറിയയ്‌ക്കെതിരെ
പോലീസ് കേസെടുത്തു.

തൃശൂര്‍ ആസ്ഥാനമായുള്ള പ്രാര്‍ഥനാ സംഘത്തിനെതിരെ ശാന്തന്‍പാറ പൊലീസാണ് കേസെടുത്തിരിക്കുന്നത്. സംഘടന സ്ഥാപിച്ച കുരിശ് കഴിഞ്ഞദിവസം നീക്കം ചെയ്തിരുന്നു.

കയ്യേറ്റമൊഴിപ്പിക്കാനെത്തിയ റവന്യു ഉദ്യോഗസ്ഥരെ തടഞ്ഞ സംഭവത്തില്‍ മണ്ണുത്തി സ്വദേശി പൊറിഞ്ചുവിനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. ഇരുവരും ഒളിവില്‍ പോയതായി പൊലീസ് അറിയിച്ചു.

നേരത്തെ ടോം സക്‌റിയയ്‌ക്കെതിരെ ഭൂസംരക്ഷണ നിയമ പ്രകാരം കേസെടുക്കണമെന്നു ഉടുമ്പന്‍ചോല അഡീഷനല്‍ തഹസില്‍ദാര്‍ എം.കെ. ഷാജി ആവശ്യപ്പെട്ടിരുന്നു. ഇതിനെത്തുടര്‍ന്നാണ് പോലീസ് ടോം സക്കറിയയ്‌ക്കെതിരെ കേസെടുത്തത്.

 

Read more topics: Land, grab, cross, Munnar, case
English summary
Land-grab by installing cross in Munnar: case filed against Tom Scaria
topbanner topbanner

More News from this section

Subscribe by Email