topbanner
Monday December 18th, 2017 - 1:03:am
topbanner
topbanner

സര്‍ക്കാരിന്റെ ഭൂമിദാനം; സന്തോഷ് മാധവനെ റവന്യൂ ഉദ്യോഗസ്ഥന്‍ ജയിലില്‍ സന്ദര്‍ശിച്ചു?

NewsDesk
സര്‍ക്കാരിന്റെ ഭൂമിദാനം; സന്തോഷ് മാധവനെ റവന്യൂ ഉദ്യോഗസ്ഥന്‍ ജയിലില്‍ സന്ദര്‍ശിച്ചു?

തിരുവനന്തപുരം: പിടിച്ചെടുത്ത മിച്ചഭൂമി സന്തോഷ് മാധവന്റെ കമ്പനിക്ക് പതിച്ചു നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് ജയിലില്‍ നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയെന്ന് റിപ്പോര്‍ട്ട്.

ജയില്‍ സൂപ്രണ്ട് എ ജി സുരേഷ് ഇടനിലക്കാരനായി റവന്യൂവകുപ്പിലെ ഒരു ഉന്നതന്‍ സന്തോഷ് മാധവനുമായി ചര്‍ച്ച നടത്തിയെന്ന വിവരം ഒരു ജയില്‍ ജീവനക്കാരനാണ് വെളിപ്പെടുത്തയത്.

ജയിലില്‍ വിഐപി പരിഗണനയില്‍ കഴിയുന്ന സന്തോഷ് മാധവന് ഇന്റര്‍നെറ്റ് സൗകര്യത്തോടെ കമ്പ്യൂട്ടറും മറ്റു സംവിധാനങ്ങളും നല്‍കി. ഇത് ഉപയോഗിച്ചാണ് ഇ മെയില്‍ സന്ദേശങ്ങള്‍ വഴി മറ്റുള്ളവരുമായി ആശയവിനിമയം നടത്തുന്നത്. രഹസ്യചര്‍ച്ച പുറത്തറിയാതിരിക്കാന്‍ ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന അജിത് എന്ന പട്ടാളത്തടവുകാരനെ മറ്റൊരിടത്തേക്കു മാറ്റി. സൂപ്രണ്ടിന്റെ ഓര്‍ഡര്‍ലി ഡ്യൂട്ടിയാണ് അജിത്തിന് മാറ്റി നല്‍കിയത്.

സര്‍ക്കാര്‍ വിവാദ ഉത്തരവ് പുറപ്പെടുവിക്കുന്നതിനു മുമ്പ് ജനുവരി അവസാന വാരം തൊട്ട് ഫെബ്രുവരി ആദ്യം വരെ ചില ദിവസങ്ങളില്‍ മണിക്കൂറുകളോളം സൂപ്രണ്ടിന്റെ മുറിയിലായിരുന്നു. സൂപ്രണ്ടിന്റെ ഫോണ്‍ ഉള്‍പ്പെടെ ഈ അവസരങ്ങളില്‍ ഉപയോഗിച്ചുവെന്ന് ജയില്‍ ജീവനക്കാരന്‍ പറയുന്നു.

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വരുന്നതിനു തൊട്ടുമുമ്പ് നടന്ന മന്ത്രിസഭായോഗത്തിലാണ് തൃശൂര്‍, എറണാകുളം ജില്ലകളിലായി 128 ഏക്കറോളം തണ്ണീര്‍ത്തടം ഐടി വികസനത്തിനെന്ന പേരില്‍ സന്തോഷ് മാധവനുമായി ബന്ധമുള്ള കമ്പനിക്കു പതിച്ചുനല്‍കാന്‍ തീരുമാനിച്ചത്.

1964ലെ ഭൂപരിഷ്‌കരണനിയമം ലംഘിച്ച് ബെംഗളൂരുവിലെ ആര്‍എംഇസെഡ് ഇക്കോ വേള്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് എന്ന കമ്പനിക്ക് ഭൂമി പതിച്ചുനല്‍കിയ ഉത്തരവ് വിവാദമായതിനെ തുടര്‍ന്ന് സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. ഇതിനു പിന്നില്‍ നടന്ന കോടികളുടെ ഇടപാട് അന്വേഷിക്കണമെന്ന ആവശ്യം നിലനില്‍ക്കെയാണ് ജയിലില്‍ നടന്ന ഗൂഢാലോചനാവിവരങ്ങള്‍ പുറത്തുവന്നത്.

തളിപ്പറമ്പ; മിസ് കോള്‍ പ്രണയം; ഭര്‍തൃമതി അന്യസംസ്ഥാന തൊഴിലാളിക്കൊപ്പം പോയി

കോഴിക്കോട്; വിവാഹദിവസം ഇറങ്ങിപ്പോയ പെണ്‍കുട്ടിയെ മറ്റൊരു വിവാഹത്തിന് നിര്‍ബന്ധിക്കരുതെന്ന് കോടതി

 

English summary
land controversy; govt officer meets Santhosh Madhavan at jail
topbanner topbanner

More News from this section

Subscribe by Email