topbanner
Monday October 23rd, 2017 - 2:18:am
topbanner

കായല്‍ കൈയ്യേറ്റം: തോമസ് ചാണ്ടിയ്ക്ക് പിന്തുണയുമായി എന്‍.സി.പി ദേശീയ നേതൃത്വം

sadu prakash
കായല്‍ കൈയ്യേറ്റം: തോമസ് ചാണ്ടിയ്ക്ക് പിന്തുണയുമായി എന്‍.സി.പി ദേശീയ നേതൃത്വം

മുംബൈ: കായല്‍, ഭൂമി കൈയേറ്റങ്ങളില്‍ ആരോപണ വിധേയനായ മന്ത്രി തോമസ് ചാണ്ടിക്ക് പിന്തുണ പ്രഖ്യാപിച്ച് എന്‍.സി.പി ദേശീയ നേതൃത്വം. ആരോപണങ്ങളില്‍ യാതൊരു വസ്തുതയുമില്ലെന്നും രാഷ്ട്രീയ ലക്ഷ്യങ്ങളോടെയുള്ളതാണെന്നും ഇതേക്കുറിച്ച് അന്വേഷിക്കേണ്ട സാഹചര്യം നിലനില്‍ക്കുന്നില്ലെന്നും ദേശീയ സെക്രട്ടറി പ്രഫുല്‍ പട്ടേല്‍ പ്രതികരിച്ചു.

മന്ത്രി ഡയറക്ടറായുള്ള വാട്ടര്‍ വേള്‍ഡ് ടൂറിസം പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് കായല്‍നിലം നികത്തുന്നതിന് സ്റ്റോപ് മെമ്മോ നല്‍കിട്ടുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വിശദീകരണം നല്‍കിയതിന് പിന്നാലെയാണ് പാര്‍ട്ടി പിന്തുണ പ്രഖ്യാപിച്ചത്. തോമസ് ചാണ്ടിക്കെതിരായ പരാതിയില്‍ സര്‍ക്കാര്‍ പത്ത് ദിവസത്തിനകം മറുപടി സത്യവാങ്മൂലം നല്‍കണമെന്നും ഹൈക്കോടതി വ്യാഴാഴ്ച ഉത്തരവിട്ടിരുന്നു.

English summary
lake resort case: NCP national leadership support thomas chandi
topbanner topbanner

More News from this section

Subscribe by Email