Thursday September 20th, 2018 - 2:58:am
topbanner
Breaking News

ബിഷപ്പ് കയറിപ്പിടിച്ചെന്ന് കന്യാസ്ത്രീകളുടെ മൊഴി; രാജ്യം വിടാനൊരുങ്ങി ഫ്രാങ്കോ മുളയ്ക്കല്‍

NewsDesk
ബിഷപ്പ് കയറിപ്പിടിച്ചെന്ന് കന്യാസ്ത്രീകളുടെ മൊഴി; രാജ്യം വിടാനൊരുങ്ങി ഫ്രാങ്കോ മുളയ്ക്കല്‍

കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കൂടുതല്‍ കന്യാസ്ത്രീകള്‍ മൊഴിനല്‍കി. ജലന്ധര്‍ മഠത്തില്‍ വെച്ച് ബിഷപ്പ് കയറിപ്പിടിച്ചെന്നും ബലമായി ആലിംഗനം ചെയ്തെന്നുമാണ് കന്യാസ്ത്രീകളുടെ മൊഴി.

ഇവര്‍ പിന്നീട് തിരുവസ്ത്രം ഉപേക്ഷിച്ചിരുന്നു. ബിഷപ്പിന്റെ മോശം പ്രവര്‍ത്തികളാണ് മഠം ഉപേക്ഷിക്കാന്‍ കാരണമായതെന്നാണ് രണ്ടു കന്യാസ്ത്രീകള്‍ നല്‍കിയിരിക്കുന്ന മൊഴി. ഇതോടെ ബിഷപ്പിനെതിരായ കുരുക്കുകകള്‍ മുറുകുകയാണ്.

അതിനിടെ അറസ്റ്റ് ഉറപ്പാണെന്ന സൂചന ലഭിച്ചതോടെ രാജ്യം വിടാനുള്ള ഒരുക്കത്തിലാണ് ഫ്രാങ്കോ മുളയ്ക്കല്‍. ഡല്‍ഹി വഴി ഈ മാസം 13നോ അതിനടുത്ത ദിവസങ്ങളിലോ ബിഷപ്പ് ഫ്രാങ്കോ വത്തിക്കാനിലേക്ക് പോയേക്കുമെന്നാണ് വിവരം. ബിഷപ്പുമാരുടെ സിനഡില്‍ പങ്കെടുക്കാന്‍ ഈ മാസം അവസാനത്തോടെ ഇന്ത്യയില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ബിഷപ്പുമാര്‍ വത്തിക്കാനിലേക്ക് പോകുന്നുണ്ട്. ഒക്ടോബര്‍ മൂന്നു മുതല്‍ 28 വരെയാണ് വത്തിക്കാനില്‍ ബിഷപ്പുമാരുടെ സിനഡ് ചേരുന്നത്.

പനാമയില്‍ അടുത്തവര്‍ഷം ആദ്യം നടക്കുന്ന ലോക യുവജന സമ്മേളനത്തിനു മുന്നോടിയായാണ് ഈ വിഷയത്തില്‍ വത്തിക്കാനില്‍ സിനഡ് ചേരുന്നത്. ഇന്ത്യയിലെ കത്തോലിക്കാ ബിഷപ്പുമാരുടെ കോണ്‍ഫറന്‍സ് (സിബിസിഐ) യുവജന കമ്മീഷന്‍ ചെയര്‍മാന്‍ ആണ് ബിഷപ്പ് ഫ്രാങ്കോ. ഈ സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്നുള്ള ബിഷപ്പുമാര്‍ക്കൊപ്പം ഫ്രാങ്കോ വത്തിക്കാനില്‍ എത്തേണ്ടതാണ്. എന്നാല്‍ അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ ബിഷപ്പിന് രാജ്യംവിട്ടുപോകാനാവില്ലെന്നാണ് അന്വേഷണസംഘം പറയുന്നതെങ്കിലും ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടെയും ആഭ്യന്തരവകുപ്പിന്റെ ആശിര്‍വാദത്തോടെയും ബിഷപ്പ് ഫ്രാങ്കോ യാത്രയ്ക്കുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചുവെന്നാണ് സൂചന.

English summary
Laity to launch stir for removing Bishop Franco Mulakkal
topbanner

More News from this section

Subscribe by Email