Sunday November 18th, 2018 - 11:36:am
topbanner

ഗുരുവായൂരിലെ വിവാദ വിവാഹത്തിന് വിശദീകരണവുമായി സ്ഥലം എംഎല്‍എ

Anju N C
ഗുരുവായൂരിലെ വിവാദ വിവാഹത്തിന് വിശദീകരണവുമായി സ്ഥലം എംഎല്‍എ

ഗുരുവായൂര്‍: ഗുരുവായൂരിലെ വിവാദ വിവാഹത്തിന് വിശദീകരണവുമായി സ്ഥലം എംഎല്‍എ കെ.വി അബ്ദുള്‍ ഖാദര്‍. ഇരു കുടുംബങ്ങളും തമ്മിലുള്ള അഭിപ്രായ വ്യത്യാസമാണ് വിവാഹം വേണ്ടെന്ന് വെച്ചതിന്റെ കാരണമെന്ന് എംഎല്‍എ പറഞ്ഞു. താലികെട്ടിന് ശേഷം പെണ്‍കുട്ടി കാമുകനൊപ്പം പോയെന്നാണ് സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്ന വാര്‍ത്ത. എന്നാല്‍ വാര്‍ത്ത പുറത്തു വന്നതിനു പിന്നാലെ നിരവധി പേര്‍ പെണ്‍കുട്ടിക്ക് പിന്തുണയുമായി വന്നിരുന്നു.

തന്റെ പ്രണയത്തെക്കുറിച്ച് പെണ്‍കുട്ടി വിവാഹത്തിന് മുമ്പ് തന്നെ വീട്ടുകാരെയും വരനേയും അറിയിച്ചിരുന്നു എന്ന തരത്തിലും റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. പെണ്‍കുട്ടിയെ ക്രൂശിക്കരുതെന്നും താനാണ് അവളുടെ കാമുകന്‍ എന്ന് പറഞ്ഞ് യുവാവും രംഗത്തെത്തിയിരുന്നു.

English summary
kv abdul khadar MLA described about what was happened in guruvayur wedding
topbanner

More News from this section

Subscribe by Email