Thursday September 20th, 2018 - 4:43:am
topbanner
Breaking News

വയനാട്ടിൽ വൻ കുഴൽപ്പണ വേട്ട: 2.5 കോടി പിടികൂടി

fasila
വയനാട്ടിൽ വൻ കുഴൽപ്പണ വേട്ട: 2.5 കോടി പിടികൂടി

വയനാട്: പൊന്‍കുഴിയില്‍ വെച്ച് ബത്തേരി എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ ടി.ഷറഫുദ്ദീനും സംഘവും നടത്തിയ വാഹന പരിശോധനയില്‍ കർണാടകയിൽനിന്ന് കടത്തിക്കൊണ്ടുവന്ന 2.5 കോടി രൂപയുടെ കുഴല്‍പണം പിടികൂടി. ഹ്യുണ്ടായി ക്രേറ്റ, ടയോട്ട എത്യോസ് കാറുകളുടെ ഡോർ പാഡുകളിലും മറ്റും ഒളിപ്പിച്ചു വച്ച പണമാണ് എക്സൈസ് അധികൃതർ പിടികൂടിയത്.

പണം കടത്തിയ കൊടുവള്ളി സ്വദേശികളായ ആലപ്പാറയില്‍ അബ്ദുള്‍ ലത്തീഫ് (41), വേങ്ങാട്ടുപറമ്പത്ത് ജെയ്‌സണ്‍ (31) എന്നിവരെ കസ്‌ററഡിയിലെടുത്തിട്ടുണ്ട്. മൈസൂരുവിൽനിന്ന് കൊടുവള്ളിയിലേക്ക് പണം കടത്തിക്കൊണ്ടുപോവുകയായിരുന്നു ഇവർ.

ഒരു പരിശോധനയിലും കണ്ടെത്താനാവാത്ത വിധത്തിൽ രണ്ടു കാറുകളിൽ അതിവിദഗ്ധമായി രഹസ്യഅറകൾ തയ്യാറാക്കി, അതിനുള്ളിലാണ് പണം ഒളിപ്പിച്ചിരുന്നത്. ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിയോടെ സംസ്ഥാനാതിർത്തിപ്രദേശമായ പൊൻകുഴിയിൽ വാഹനപരിശോധന നടത്തുന്നതിനിടെയാണ് കുഴൽപ്പണം കടത്തിക്കൊണ്ടുവന്ന സംഘത്തെ ബത്തേരി എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ ടി. ഷറഫുദ്ദീന്റെ നേതൃത്വത്തിൽ പിടികൂടിയത്.

പ്രാഥമിക പരിശോധനയിൽ പണം കണ്ടെത്താനായില്ലെങ്കിലും കാറുകൾ എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു. തുടർന്ന് റെയ്ഞ്ച് ഓഫീസിലെത്തിച്ച്, മെക്കാനിക്കുകളെ ഉപയോഗിച്ച് നടത്തിയ വിശദമായ പരിശോധനയിലാണ് പണം കണ്ടെത്തിയത്.

രണ്ടുകാറുകളിലും അതിവിദഗ്ധമായി തയ്യാറാക്കിയ രഹസ്യഅറകൾക്കുള്ളിലാണ് പണം ഒളിപ്പിച്ചിരുന്നത്. 2000, 500, 200 എന്നിവയുടെ നോട്ടുകെട്ടുകളായി 2,50,61,700 രൂപയാണ് കാറുകളിൽനിന്ന് കണ്ടെടുത്തത്. തുടർനടപടികൾക്കായി പ്രതികളെയും പണവും ബത്തേരി പോലീസിന് കൈമാറി.

 

English summary
kuzhalpana vetta in wayanad: 2.5 crore seized
topbanner

More News from this section

Subscribe by Email