തളിപ്പറമ്പ്: കൊല്ലപ്പെട്ട കുറ്റിക്കോല്‍ മുണ്ടപ്രം സ്വദേശി രജീഷിന്റെ അന്ത്യത്തിലേക്ക് നയിച്ചത് സുഹൃത്തുക്കളായ ഇരുവര്‍ക്കും ഒരേ കാമിനിയോട് തോന്നിയ വഴിവിട്ട ബന്ധം ബന്ധമായിരുന്നുവെന്ന് പോലീസ്.
രജീഷും രാകേഷും വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു. രണ്ടു വര്‍ഷം മുമ്പ് ഗള്ഫിലേക്ക്പോയ രാകേഷ് നാലുമാസം മുമ്പാണ് തിരിച്ചെത്തിയത്. ബക്കളത്തെ ഭര്‍തൃമതിയും രണ്ടു കുട്ടികളുടെ മാതാവുമായ യുവതിയോട് തോന്നിയ അതിരുവിട്ട ബന്ധം രാകേഷിന്റെ വിവാഹബന്ധം തന്നെ തകര്‍ത്തിരുന്നു.
ഭാര്യ വിവാഹമോചനം നേടിയതോടെ കാമുകിയുമായി ഇയാള്‍ കൂടുതല്‍ അടുത്തു. സുഹൃത്തായ രജീഷിന്റെ കാറിലായിരുന്നു പലപ്പോഴും രാകേഷ് കാമുകിയെ തേടി എത്തിയിരുന്നത്. നാലുമാസം മുമ്പ് നാട്ടിലെത്തിയ രാകേഷ് സുഹൃത്ത് രജീഷും കാമുകിയുമായി കൂടുതല്‍ അടുത്ത കാര്യം മനസ്സിലാക്കിയതോടെയാണ് പ്രതികാരദാഹിയായി മാറിയത്.
കാമുകി തന്നെ ഒഴിവാക്കി സുഹൃത്തുമായി അടുത്തത് ഇയാള്‍ക്ക് താങ്ങാനാവുന്നതിലും അപ്പുറമായിരുന്നു. ഇതോടെ രജീഷിന്റെ കഥകഴിക്കാനുള്ള പദ്ധതികള്‍ ആവിഷ്ക്കരിച്ചു. വാടകയ്ക്കെടുത്ത കാറില്‍ വെച്ച് മൂര്‍ച്ചയേറിയ ആയുധംകൊണ്ട് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. സ്വന്തംവീടിന്റെ പടിഞ്ഞാറുഭാഗത്തായി കാടുപിടിച്ചുകിടന്ന കിണറ്റില്‍ മൃതദേഹം തള്ളി.
5 ന് രാവിലെ തന്നെ രജീഷിനെ കൊന്ന് കിണറ്റിലെറിഞ്ഞ രാകേഷ് പിറ്റേന്നു തന്നെ ഗള്‍ഫിലേക്ക് തിരിച്ചു പോകുകയും ചെയ്തു. ഗള്‍ഫിലെത്തിയ ഇയാള്‍ നാട്ടിലെ സ്ഥിതിഗതികള്‍ സുഹൃത്തുക്കളുമായി ഫോണില്‍ നിരന്തരം ബന്ധപ്പെട്ട് മനസിലാക്കുകയും ചെയ്തുകൊണ്ടിരുന്നു.
രജീഷും രാകേഷും സ്ഥിരമായി വന്നുപോകുന്നത് കാമുകിയുടെ വീട്ടിന് സമീപത്തെ സ്ഥാപനത്തിന്റെ സിസിടിവി കാമറ വഴി പോലീസ് കണ്ടെതത്തിയിരുന്നു. രക്തക്കറപുരണ്ട കാര്‍ കസ്റ്റഡിയിലെടുത്തതോടെ രജീഷ് കൊല്ലപ്പെട്ടുവെന്ന് പോലീസ് ഉറപ്പിച്ചിരുന്നു. ഇന്നലെ കരിപ്പൂർ വീമാനത്താവളത്തിലെത്തിയ രാജേഷിനെ അവിടെ കാത്തു നിന്ന പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ സിഐ കെ.ഇ.പ്രേമചന്ദ്രന് പറഞ്ഞു.
കണ്ണൂർ പറശ്ശിനിക്കടവ് സ്കൂള്‍ പ്യൂണിന്റെ കൊലപാതകം: പ്രതി പിടിയിൽ
പ്രണയം നിരസിച്ച മലയാളി പെണ്‍കുട്ടിയെ യുവാവ് കുത്തിക്കൊന്നു