topbanner
Thursday December 14th, 2017 - 10:29:pm
topbanner
topbanner

നിലവാരമില്ലാത്ത കുടിവെള്ളം കുട്ടനാട്ടുകാര്‍ ആശങ്കയില്‍: പേരിന് പോലും പരിശോധന നടത്താതെ ആരോഗ്യ വകുപ്പ്

suvitha
നിലവാരമില്ലാത്ത കുടിവെള്ളം കുട്ടനാട്ടുകാര്‍ ആശങ്കയില്‍: പേരിന് പോലും പരിശോധന നടത്താതെ ആരോഗ്യ വകുപ്പ്

കുട്ടനാട്: കടുത്ത വേനലും ഓരു വെള്ളത്തിന്റെ സാന്നിദ്ധ്യവും കുട്ടനാട്ടില്‍ കടുത്ത കുടിവെളള ക്ഷാമത്തിന് ആക്കം കൂട്ടുമ്പോള്‍ മിനറല്‍ വാട്ടറിനെ ആശ്രയിച്ചാണ് കുട്ടനാട്ടിലെ ഉള്‍നാടന്‍ പ്രദേശങ്ങളിലെ ജനങ്ങള്‍ ദാഹമകറ്റാന്‍ വഴി കണ്ടെത്തുന്നത്.

എന്നാല്‍ ഇത്തരത്തില്‍ വിതരണം ചെയ്യുന്ന മിനറല്‍വാട്ടര്‍ കൃത്യമായ രീതിയിലല്ല പായ്ക്ക് ചെയ്യുന്നതും വിതരണം നടക്കുന്നതുമെന്നാണ് ആരോപണമുയരുന്നത്. അര്‍ബുദ രോഗമടക്കം പടര്‍ന്നു പിടിക്കുന്ന കൈനകരി ഉള്‍പ്പടെ ഉള്ള പ്രദേശങ്ങളില്‍ ജനങ്ങള്‍ ഏറെ വിശ്വാസ്യതയോടെയാണ് മിനറല്‍ വാട്ടറിനെ വരവേറ്റത്.

എന്നാല്‍ വിതരണം ചെയ്യുന്ന മിനറല്‍ വാട്ടര്‍ എത്രകണ്ട് അണുവിമുക്കത്തമാണെന്ന സംശയമാണ് പൊതുജനത്തെ ആശങ്കയിലേയ്ക്ക് നയിക്കുന്നത്. നിറച്ച് സീല്‍ ചെയ്ത് തരുന്ന കണ്ടെയ്‌നറുകളില്‍ പലപ്പോഴും നിറച്ച സ്ഥലമോ തീയതിയോ എത്ര നാള്‍ ഉപയോഗിക്കാമെന്നോ തുടങ്ങിയ വിവരങ്ങള്‍ പലപ്പോഴും കാണാറില്ല.

വെള്ളത്തിന്റെ ഗുണമേന്മയിലും വ്യത്യസ്ഥതയും കണ്ടു വരുന്നു. കടുത്ത വേനല്‍സീസണില്‍ കുട്ടനാട്ടിലെ നാട്ടിന്‍ പുറങ്ങളില്‍ വെള്ളക്കച്ചവടക്കാരുടെ എണ്ണം വര്‍ദ്ധിച്ചു. എന്നാല്‍ ആരോഗ്യ വകുപ്പോ ബന്ധപ്പെട്ട അധികൃതരോ വെള്ളത്തിന്റെ ഗുണമേന്മയോ മറ്റ് ദോഷങ്ങളോ കണ്ടെത്തുവാന്‍ തയാറായിട്ടില്ല.

കുപ്പിവെള്ള വിതരണക്കാരന്‍ തന്നെ ജലജന്യ രോഗത്തിനടിമയായ അവസ്ഥയുണ്ടായിട്ടും ഇതെവിടെ നിറയ്ക്കുന്നുവെന്നോ എങ്ങനെ വിതരണം ചെയ്യുന്നുവെന്നോ പരിശോധിക്കുവാന്‍ ബന്ധപ്പെട്ടവര്‍ തയാറാകുന്നില്ല എന്നാണ് പരാതി.

കുപ്പി വെളള വിതരണക്കാര്‍ അംഗീകൃത വ്യാപാരികളാണോ എന്നും ഇവര്‍ വിതരണം ചെയ്യുന്ന വെള്ളം ഗുണമേന്മയുള്ളതാണോയെന്നും പരിശോധിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്. പ്ലാസ്റ്റിക്ക് കുപ്പിയില്‍ നിറച്ച വെള്ളം 30°സെല്‍ഷ്യസിനു മേലുളള താപനില അന്തരീക്ഷത്തിലുള്ളപ്പോള്‍ വള്ളത്തിലും മറ്റും യാതൊരു കവചവും തീര്‍ക്കാതെ മണികൂറുകളോളം വിതരണത്തിനായി വെള്ളം സൂക്ഷിക്കുന്നത് ശാസ്ത്രീയമായി തെറ്റാണെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. നിലവില്‍ 32 ഡിഗ്രി സെല്‍ഷ്യസാണ് ഇവിടെ ചൂട്.

 

English summary
Kuttanadu people substandard drinking water concerns: the name of the test without even the Department of Health
topbanner topbanner

More News from this section

Subscribe by Email