Saturday September 22nd, 2018 - 8:35:pm
topbanner

തനിക്കെതിരെ പ്രചരിപ്പിക്കുന്നത് വ്യാജ വാര്‍ത്തകളാണെന്ന് കവി കുരിപ്പുഴ ശ്രീകുമാര്‍

Jikku Joseph
തനിക്കെതിരെ പ്രചരിപ്പിക്കുന്നത് വ്യാജ വാര്‍ത്തകളാണെന്ന് കവി കുരിപ്പുഴ ശ്രീകുമാര്‍

തിരുവനന്തപുരം: തനിക്കെതിരെ സംഘ പരിവാര്‍ പ്രചരിപ്പിക്കുന്നത് വ്യാജ വാര്‍ത്തകളാണെന്ന് കവി കുരിപ്പുഴ ശ്രീകുമാര്‍. തന്റെ പ്രസംഗത്തിലെ വസ്തുതകള്‍ മലയാളത്തിലെ ഒരു മലയാളത്തിലെ ഒരു പ്രമുഖ ചാനല്‍ പുറത്തുവിട്ടതോടെ ജനങ്ങള്‍ക്ക് ഇക്കാര്യം വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു.

പ്രസംഗത്തിലെവിടെയും ഹൈന്ദവ മതത്തെയോ, ആരാധാനാലയങ്ങളെയോ, ദൈവങ്ങളെയോ അവഹേളിക്കുന്ന പരാമര്‍ശങ്ങളില്ലെന്നാണ് ചാനല്‍ പുറത്തുവിട്ട ഓഡിയോ ക്ലിപ്പ് വ്യക്തമാക്കുന്നത്. വായനശാലയില്‍ ചെന്ന് പുസ്തകങ്ങള്‍ വായിച്ചുനോക്കുമ്പോഴാണ് ഇത്രയും കാലം എഴുതിയതൊന്നും കവിതകളായിരുന്നില്ലെന്ന് തോന്നുന്നത്. വേറെ കവിതകള്‍ എഴുതണമെന്ന് തോന്നുന്നത്. വായിക്കുമ്പോള്‍ ചിന്തകള്‍ക്ക് വ്യത്യാസമുണ്ടാകും.

ഒരച്ഛന്‍ എങ്ങനെയായിരിക്കണം കുട്ടികള്‍ക്ക് പുസ്തകങ്ങള്‍ കൊടുക്കുന്ന അച്ഛനാണെങ്കില്‍ അവര്‍ക്ക് ഏത് പുസ്തകങ്ങളാണ് വായിക്കാന്‍ കൊടുക്കേണ്ടത്. എല്ലാ പുസ്തകകങ്ങളും കൊടുക്കണം. ഭഗവത്ഗീത, ഖുറാന്‍, ബൈബിള്‍, ബുദ്ധന്റെ ജീവചരിത്രം, കാള്‍ മാര്‍ക്സിന്റെ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റൊ അങ്ങനെ എല്ലാം. അങ്ങനെയായാല്‍ മാത്രമേ കുട്ടികള്‍ക്ക് നല്ല മനുഷ്യരായി വളരാന്‍ കഴിയുകയുള്ളുവെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

English summary
kurippuzha sreekumar says thats fake news
topbanner

More News from this section

Subscribe by Email