Friday April 26th, 2019 - 5:46:am
topbanner
topbanner

കവി കുരീപ്പുഴ ശ്രീകുമാറിന് നേരെ ആക്രമണം; ആറുപേര്‍ പിടിയില്‍

Jikku Joseph
കവി കുരീപ്പുഴ ശ്രീകുമാറിന് നേരെ ആക്രമണം; ആറുപേര്‍ പിടിയില്‍

കവി കുരീപ്പുഴ ശ്രീകുമാറിനെ ആക്രമിച്ച കേസില്‍ ആറു പേരെ പോലീസ് അറസ്റ്റു ചെയ്തു. 15 പേര്‍ക്ക് എതിരെ പോലീസ് കേസെടുത്തിരുന്നു. ഇതില്‍ ഒരു പഞ്ചായത്തംഗവും ഉള്‍പ്പെടുന്നു. കൊല്ലം കടയ്ക്കല്‍ കോട്ടുങ്കലില്‍ വച്ചാണ് ഇന്നലെ രാത്രി കുരീപ്പുഴയ്ക്ക് നേരെ കയ്യേറ്റമുണ്ടായത്.

ഒരു ഗ്രന്ഥശാലയുടെ വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങുമ്പോഴായിരുന്നു കയ്യേറ്റശ്രമം. വടയമ്പാടി ദളിത് സമരവുമായി ബന്ധപ്പെട്ട വിമര്‍ശനത്തെ തുടര്‍ന്നാണ് കുരീപ്പുഴയ്ക്ക് നേരെ ആര്‍.എസ്.എസ് ആക്രമണം ഉണ്ടായത്. അടിയന്തര നടപടിയെടുക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിരുന്നു.

English summary
kurippuzha sreekumar attacked case 6 arrested
topbanner

More News from this section

Subscribe by Email