Wednesday November 21st, 2018 - 9:55:am
topbanner

കുന്നംകുളം പെരുമ്പിലാവില്‍ ഹോട്ടലില്‍ മോഷണം: മോഷ്ടാവിന്റെ ചിത്രം സിസി ടിവിയില്‍

NewsDesk
കുന്നംകുളം പെരുമ്പിലാവില്‍ ഹോട്ടലില്‍ മോഷണം: മോഷ്ടാവിന്റെ ചിത്രം സിസി ടിവിയില്‍

തൃശൂര്‍: സംസ്ഥാന പാതയിലെ പെരുമ്പിലാവ് അന്‍സാര്‍ ആശുപത്രിക്കു മുന്നിലെ ഇന്‍സാഫ് ഹോട്ടലില്‍ വീണ്ടും മോഷണം. കടയുടെ പിറകുവശത്തെ ഗ്രില്ലിന്റെ പൂട്ടു തകര്‍ത്താണ് മോഷ്ടാവ് അകത്തു പ്രവേശിച്ചിട്ടുള്ളത്.

പുലര്‍ച്ചെ രണ്ടിനും മൂന്നിനും ഇടയ്ക്കാണ് മോഷണം നടന്നിട്ടുള്ളത്. കടയിലെ മേശയില്‍ സൂക്ഷിച്ചിരുന്ന 9000 രൂപയും ജി.എസ്.ടി. പാന്‍കാര്‍ഡും നഷ്ടപ്പെട്ടു. ഹോട്ടലില്‍ സ്ഥാപിച്ച സിസിടിവിയുടെ മോണിറ്ററും ക്യാമറ സെറ്റും മോഷ്ടിച്ചിട്ടുണ്ട്.

കടയിലെ ജീവനക്കാരന്റെ മോഷ്ടിച്ച ബാഗ് കടയുടെ പിറകുവശത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ സിസിടിവി നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്.

രണ്ടുവര്‍ഷം മുമ്പ് ഇതേ ഹോട്ടലില്‍ മോഷണം നടന്നിട്ടുണ്ട്. ഇതിനുശേഷമാണ് ഹോട്ടലില്‍ നിരീക്ഷണ ക്യാമറ സ്ഥാപിച്ചത്. പോലീസെത്തി പരിശോധന നടത്തി കേസെടുത്തു.

Read more topics: kunnam kulam, perumbilavu, robbery,
English summary
kunnamkulam perumbilavu hotel robbery
topbanner

More News from this section

Subscribe by Email