Thursday October 18th, 2018 - 7:28:pm
topbanner
Breaking News

ആന്ധ്രയിലെ മാവോയിസ്റ്റുകളുടെ സഹകരണത്തോടെ കഞ്ചാവ് കൃഷിചെയ്ത് കേരളത്തിലേക്ക് : കുന്നംകുളത്ത് മൂന്ന് യുവാക്കള്‍ അറസ്റ്റില്‍

NewsDesk
ആന്ധ്രയിലെ മാവോയിസ്റ്റുകളുടെ സഹകരണത്തോടെ കഞ്ചാവ് കൃഷിചെയ്ത്  കേരളത്തിലേക്ക് : കുന്നംകുളത്ത് മൂന്ന് യുവാക്കള്‍ അറസ്റ്റില്‍

തൃശൂര്‍: വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും രഹസ്യമായി കഞ്ചാവെത്തിക്കുന്ന മൂന്നംഗ സംഘത്തെ കുന്നംകുളം പോലീസ് പിടികൂടി. ചൂണ്ടല്‍കുന്ന് സ്വദേശി സ്രാമ്പിക്കല്‍ രഞ്ജിത്ത് (31), ചൊവ്വല്ലൂര്‍ ക്ഷേത്രത്തിനു സമീപം താമസിക്കുന്ന രാമനത്ത് വീട്ടില്‍ അഫ്‌സല്‍ (28), മുല്ലശേരി വെട്ടിക്കല്‍ വീട്ടില്‍ വിബിന്‍ (28) എന്നിവരെയാണ് എസ്.ഐ. കെ.ജി. സുരേഷും സംഘവും അറസ്റ്റുചെയ്തത്.
കുന്നംകുളം കാണിപ്പയ്യൂര്‍ റോഡില്‍ പന്നിത്തടം സ്വദേശിയുടെ ക്വാര്‍ട്ടേഴ്‌സ് കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ പെയിന്റ് പണിക്കാരെന്ന് പറഞ്ഞ് മുറി വാടകയ്‌ക്കെടുത്താണ് സംഘം കഞ്ചാവ് വില്പന നടത്തിയിരുന്നത്.

ആന്ധ്രയില്‍നിന്ന് സുരക്ഷിതമായ പാക്കിംഗ് ചെയ്ത് കൊണ്ടുവന്ന മൂന്നുകിലോ കഞ്ചാവ് ക്വാര്‍ട്ടേഴ്‌സ് മുറിയിലിരുന്ന് ചെറിയ പാക്കറ്റുകളിലാക്കി നിറക്കുന്നതിനിടെ രാത്രി എട്ടിന് സി.ഐ. കെ.ജി. സുരേഷിന്റെ നേതൃത്വത്തില്‍ എസ്.ഐ. യു.കെ. ഷാജഹാന്‍, അഡീഷണല്‍ എസ്.ഐ. മാരായ ജയപ്രദീപ്, സന്തോഷ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ ആരിഫ്, ആഷിക്, സുമേഷ്, വൈശാവ്, സോജുമോന്‍ എന്നിവരടങ്ങുന്ന സംഘം ക്വാര്‍ട്ടേഴ്‌സ് വളഞ്ഞാണ് മൂന്നംഗ സംഘത്തെ പിടികൂടിയത്.

ഇടുക്കി, പാലക്കാട് സ്വദേശികള്‍ ആന്ധ്രയിലെ മാവോയിസ്റ്റുകളുടെ സഹകരണത്തോടെ കൃഷിചെയ്ത് തമിഴ്‌നാട് വഴി കേരളത്തിലേക്ക് കടത്തിക്കൊണ്ടുവരുന്ന കഞ്ചാവാണ് പോലീസ് പിടികൂടിയിട്ടുള്ളത്. തോട്ടത്തില്‍ന്ന് നേരിട്ട് യന്ത്രസഹായത്തോടെയാണ് കഞ്ചാവ് പാക്കിങ് ചെയ്ത് കൊണ്ടുവരുന്നത്.

കേരളത്തില്‍ കൊണ്ടുവരുന്ന ഇവ ചെറിയ പായ്ക്കറ്റുകളാക്കിയാണ് വിതരണം ചെയ്യുന്നത്. 500 രൂപയ്ക്കാണ് ചെറിയ പായ്ക്കറ്റുകള്‍ വില്പന നടത്തുന്നത്. മൂന്നംഗസംഘത്തിന് കഞ്ചാവ് എത്തിക്കുന്ന ഏജന്റിനെക്കുറിച്ചും പോലീസിന് വ്യക്തമായ സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്ന് സി.ഐ. കെ.ജി. സുരേഷ് പറഞ്ഞു.

ചാവക്കാടുനിന്ന് കുന്നംകുളത്ത് ചാര്‍ജെടുത്തശേഷം സി.ഐ. കെ.ജി. സുരേഷിന്റെ നേതൃത്വത്തില്‍ നടത്തുന്ന ആദ്യ കഞ്ചാവുവേട്ടയാണിത്. കഞ്ചാവ് ഉള്‍പ്പെടെയുള്ള മയക്കുമരുന്ന് വില്പനയ്‌ക്കെതിരേ ശക്തമായ നടപടികള്‍ തുടരുമെന്ന് സി.ഐ. വ്യക്തമാക്കി. കുന്നംകുളം തഹസില്‍ദാര്‍ ബ്രീജാകുമാരി സ്ഥലത്തെത്തി കഞ്ചാവ് സീല്‍ചെയ്ത് കസ്റ്റഡിയിലെടുത്തു. നീലച്ചടയന്‍ ഇനത്തില്‍പ്പെട്ട കഞ്ചാവാണ് പിടികൂടിയിട്ടുള്ളത്.

Read more topics: thrissure, kunnamkulam kanjavu,
English summary
kunnamkulam kanjavuvetta 3 youth arrest
topbanner

More News from this section

Subscribe by Email