Wednesday September 26th, 2018 - 12:37:am
topbanner

കുഞ്ഞാലിക്കുട്ടി ജയിച്ചു, ഭൂരിപക്ഷം കുറഞ്ഞു; എല്‍ഡിഎഫിന് വന്‍ വോട്ടു വര്‍ധന; ബിജെപിക്ക് തിരിച്ചടി

NewsDesk
കുഞ്ഞാലിക്കുട്ടി ജയിച്ചു, ഭൂരിപക്ഷം കുറഞ്ഞു; എല്‍ഡിഎഫിന് വന്‍ വോട്ടു വര്‍ധന; ബിജെപിക്ക് തിരിച്ചടി

മലപ്പുറം: മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി പി കെ കുഞ്ഞാലിക്കുട്ടി ജയിച്ചു. തൊട്ടടുത്ത എതിര്‍സ്ഥാനാര്‍ഥി എല്‍ഡിഎഫിന്റെ എം ബി ഫൈസലിനേക്കാള്‍ 1,71,038 വോട്ടുകള്‍ക്കാണ് വിജയം.

ജയിച്ചെങ്കിലും കഴിഞ്ഞ ഇ അഹമ്മദ് നേടിയ 1.94 ലക്ഷത്തിന്റെ റെക്കോര്‍ഡ് ഭൂരിപക്ഷത്തിനടുത്തെത്താന്‍ കുഞ്ഞാലിക്കുട്ടിക്ക് കഴിഞ്ഞില്ല. അതേസമയം, 2014 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 2,42,984 വോട്ടുകള്‍ നേടിയ എല്‍ഡിഎഫ് ഇത്തവണ വന്‍ മുന്നേറ്റമാണ് നടത്തിയത്. ഇത്തവണ 3,44,287 വോട്ടുകളാണ് എല്‍ഡിഎഫിന് ലഭിച്ചത്.

അതേസമയം, കഴിഞ്ഞതവണ 64,705 വോട്ടുകള്‍ നേടിയ ബിജെപിക്ക് ഇത്തവണ 65,662 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്.

English summary
kunhalikutty wins malappuram by poll election
topbanner

More News from this section

Subscribe by Email