Monday February 18th, 2019 - 3:46:am
topbanner

കെ എം മാണിയുമായി മധ്യസ്ഥ ചര്‍ച്ചയ്ക്കില്ലെന്ന് കുഞ്ഞാലിക്കുട്ടി; കോണ്‍ഗ്രസിനെ ലീഗും കൈവിടുന്നു

NewsDesk
കെ എം മാണിയുമായി മധ്യസ്ഥ ചര്‍ച്ചയ്ക്കില്ലെന്ന് കുഞ്ഞാലിക്കുട്ടി; കോണ്‍ഗ്രസിനെ ലീഗും കൈവിടുന്നു

തിരുവനന്തപുരം: യുഡിഎഫ് വിട്ട കെ എം മാണിയെ എത്രയും പെട്ടെന്ന് തിരിച്ചെത്തിക്കാനുള്ള കോണ്‍ഗ്രസ് ശ്രമങ്ങള്‍ക്ക് തിരിച്ചടി. ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയെ മധ്യസ്ഥനാക്കാനായിരുന്നു കോണ്‍ഗ്രസ് ശ്രമം.

എന്നാല്‍ കേരളാ കോണ്‍ഗ്രസ് മുന്നണി വിട്ട സാഹചര്യത്തെ കുറിച്ച് കൂടുതല്‍ സംസാരിക്കാനില്ലെന്നും വിഷയത്തില്‍ മധ്യസ്ഥത വഹിക്കാന്‍ താനില്ലെന്നും കുഞ്ഞാലിക്കുട്ടി തിരുവനന്തപുരത്ത് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

കേരളാ കോണ്‍ഗ്രസ് എമ്മിന് തീരുമാനങ്ങളെടുക്കാനുളള സ്വാതന്ത്ര്യമുണ്ട്. ഇക്കാര്യത്തില്‍ ലീഗ് ഇപ്പോള്‍ അഭിപ്രായം പറയാനില്ല. വ്യക്തമായ അഭിപ്രായം പാര്‍ട്ടിക്കുണ്ട്. വിഷയം പാര്‍ട്ടി ചര്‍ച്ച ചെയ്തതിന് ശേഷം നിലപാട് വ്യക്തമാക്കും അദ്ദേഹം പറഞ്ഞു. അവരുടെ കാര്യം നോക്കാന്‍ അവര്‍ക്കും ഞങ്ങളുടെ കാര്യം നോക്കാന്‍ ഞങ്ങള്‍ക്കുമറിയാമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.

നയന്‍താരയ്ക്ക് ഹോട്ടലുകളില്‍ താമസിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തി?

കണ്ണൂർ: മൊബൈലിൽ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തിയ പോലീസുകാരുടെ മക്കൾക്കെതിരെ കേസ്

Viral News

Read more topics: Kunhalikutty, mediator, Mani
English summary
Kunhalikutty will not talk as a mediator with Mani
topbanner

More News from this section

Subscribe by Email