Thursday September 20th, 2018 - 2:55:am
topbanner
Breaking News

ഇ അഹമ്മദിന് പകരം മലപ്പുറത്ത് കുഞ്ഞാലിക്കുട്ടി മത്സരിച്ചേക്കും

NewsDesk
ഇ അഹമ്മദിന് പകരം മലപ്പുറത്ത് കുഞ്ഞാലിക്കുട്ടി മത്സരിച്ചേക്കും

കോഴിക്കോട്: അന്തരിച്ച പാര്‍ലിമെന്റ് അംഗം ഇ അഹമ്മദിന് പകരം മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ നിന്നും മുസ്ലിം ലീഗ് ദേശീയ ട്രഷറര്‍ പി.കെ. കുഞ്ഞാലിക്കുട്ടിയെ മത്സരിപ്പിക്കാന്‍ ആലോചന.

25ന് നടക്കുന്ന ദേശീയ എക്‌സിക്യുട്ടീവില്‍ ഭാരവാഹികളുടെയും മലപ്പുറം മണ്ഡലത്തിലെ സ്ഥാനാര്‍ഥിയുടെയും കാര്യത്തില്‍ പ്രഖ്യാപനമുണ്ടാവുമെന്നാണ് സൂചന.

മുസ്ലീം ലീഗ് ദേശീയ അധ്യക്ഷനായിരുന്നു ഇ. അഹമ്മദ്. ഈ പദവിയും കുഞ്ഞാലിക്കുട്ടിക്ക് നല്‍കും. പ്രസിഡന്റായി തമിഴ്‌നാട്ടില്‍നിന്നുള്ള ദേശീയ ജനറല്‍ സെക്രട്ടറി ഖാദര്‍ മൊയ്തീന്റെ പേരാണ് പരിഗണനയിലുള്ളത്.

1.94 ലക്ഷത്തിന്റെ ഭൂരിപക്ഷംനേടി ഇ. അഹമ്മദ് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് റെക്കോഡിട്ട മണ്ഡലമാണ്. നിലവില്‍ കുഞ്ഞാലിക്കുട്ടി
പ്രതിനിധാനംചെയ്യുന്ന വേങ്ങരയും സുരക്ഷിതമാണ്. അതുകൊണ്ട് അദ്ദേഹത്തെക്കൊണ്ട് എം.എല്‍.എ. സ്ഥാനം രാജിവെപ്പിച്ച് മലപ്പുറത്ത് മത്സരിപ്പിച്ചാല്‍ ഒട്ടും ആശങ്കപ്പെടാനില്ലെന്നാണ് ലീഗ് നേതാക്കളുടെ വിലയിരുത്തല്‍.

Read more topics: kunhalikutty, content, malappuram
English summary
kunhalikutty to content in malappuram
topbanner

More News from this section

Subscribe by Email