Wednesday November 21st, 2018 - 1:30:pm
topbanner

മകന്റെ അടിയേറ്റ് രണ്ടാനച്ഛന്‍ മരിച്ചു: മകനെ പൊലീസ് കസ്റ്റഡിയിലെടുത്തു

akhila
മകന്റെ അടിയേറ്റ് രണ്ടാനച്ഛന്‍ മരിച്ചു: മകനെ പൊലീസ് കസ്റ്റഡിയിലെടുത്തു

കൊല്ലം: കുണ്ടറയില്‍ മകന്റെ അടിയേറ്റ് രണ്ടാനച്ഛന്‍ മരിച്ചു. മകനെ പൊലീസ് അറ്‌സ്റ്റ് ചെയ്തു. പെരിനാട് കുഴിയം തെക്ക് വിശാലയ്യത്ത് ചിന്നപ്പദാസ് (58) ആണു മരിച്ചത്. മകന്‍ ദിലീപിനെ (27) കുണ്ടറ സിഐയുടെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്തു.

ചിന്നപ്പദാസും ദിലീപും തമ്മില്‍ വഴക്കുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. തുടര്‍ന്ന് ദിലീപ് ഇയാളെ മര്‍ദിച്ചു. അടിയേറ്റു വീണ ചിന്നപ്പദാസിനെ ഭാര്യ ആനന്ദകുമാരിയും പരിസരവാസികളും ചേര്‍ന്ന് ആദ്യം ജില്ലാ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. മരംകയറ്റു തൊഴിലാളിയാണ് ചിന്നപ്പദാസ്. ആനന്ദകുമാരിയുടെ ആദ്യ വിവാഹബന്ധത്തിലെ മകനാണ് ദിലീപ്.

Read more topics: killed, step father
English summary
kundara stepson killed step father
topbanner

More News from this section

Subscribe by Email