Monday June 18th, 2018 - 3:22:am
topbanner
Breaking News

കേരള യാത്രയുമായി വീണ്ടും കുമ്മനം ; വികാസ യാത്ര 16 മുതല്‍ മാര്‍ച്ച് 15 വരെ

suji
കേരള യാത്രയുമായി വീണ്ടും കുമ്മനം ; വികാസ യാത്ര 16 മുതല്‍ മാര്‍ച്ച് 15 വരെ

ജനരക്ഷാ യാത്രയ്ക്ക് ശേഷം വീണ്ടും കേരള യാത്രയ്ക്ക് ഒരുങ്ങി ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍. വികാസ യാത്രയ്ക്കാണ് ബിജെപി ഒരുങ്ങുന്നത്. ഈ മാസം 16 മുതല്‍ മാര്‍ച്ച് 15 വരെ കുമ്മനത്തിന്റെ നേതൃത്വത്തില്‍ വികാസ യാത്ര നടത്തുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി എ എന്‍ രാധാകൃഷ്ണന്‍ അറിയിച്ചു.

ഓരോ ജില്ലയിലും രണ്ട് മൂന്നു ദിവസം വീതമാകും പര്യടനം. യാത്രയ്ക്കിടെ ഓരോ ജില്ലയിലും വ്യത്യസ്ത മേഖലകളില്‍ നിന്നുള്ളവരുമായി സംസ്ഥാന അധ്യക്ഷന്‍ ആശയ വിനിമയം ചെയ്യും. ഒരു ജില്ലയില്‍ 20 ഓളം യോഗങ്ങളില്‍ കുമ്മനം പങ്കെടുക്കും.

കഴിഞ്ഞ വര്‍ഷം കുമ്മനം നടത്തിയ ജനരക്ഷാ യാത്ര വിജയകരമായി എന്നാണ് ബിജെപിയുടെ വിലയിരുത്തല്‍.

Read more topics: kummanam, vikasa yatra
English summary
kummanam vikasa yatra will start on 16th

More News from this section

Subscribe by Email