topbanner
Saturday December 16th, 2017 - 8:28:pm
topbanner
topbanner

ടി.പി വധക്കേസില്‍ വി.ടി ബല്‍റാമിനെ ചോദ്യം ചെയ്യണമെന്ന് കുമ്മനം രാജശേഖരന്‍

sadu prakash
ടി.പി വധക്കേസില്‍ വി.ടി ബല്‍റാമിനെ ചോദ്യം ചെയ്യണമെന്ന് കുമ്മനം രാജശേഖരന്‍

കോട്ടയം: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ വി.ടി ബല്‍റാം എം.എല്‍.എയെ ചോദ്യം ചെയ്യണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ടി.പി വധവുമായി ബന്ധപ്പെട്ട ബല്‍റാമിന്റെ വെളിപ്പെടുത്തല്‍ നിസ്സാരമായി കാണാനാകില്ലെന്നും കൊല്ലിച്ചവര്‍ ഇപ്പോഴും പിടിയിലായിട്ടില്ലെന്നും കുമ്മനം കോട്ടയത്ത് പറഞ്ഞു.

ഇക്കാര്യം ആവശ്യപ്പെട്ട് ഡി.ജി.പിക്ക് പരാതി നല്‍കുമെന്നും കുമ്മനം പറഞ്ഞു. ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ ഗൂഢാലോചന അന്വേഷിക്കാതെ രാഷ്ട്രീയ ഒത്തുതീര്‍പ്പുണ്ടാക്കിയതിനു കിട്ടിയ പ്രതിഫലമാണ് സോളാര്‍ റിപ്പോര്‍ട്ടിന്മേലുള്ള അന്വേഷണമെന്ന് കഴിഞ്ഞ ദിവസം വി ടി ബല്‍റാം എം എല്‍ എ ഫേസ്ബുക്ക് പോസ്റ്റില്‍ വെളിപ്പെടുത്തിയിരുന്നു.

ഇതിനെക്കുറിച്ചുള്ള പ്രതികരണത്തിലാണ് കുമ്മനം ഇക്കാര്യം പറഞ്ഞത്. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ബിജെപിയുടെ ജനരക്ഷായാത്രക്ക് കോട്ടയത്ത് വന്‍ സ്വീകരണമാണ് ലഭിക്കുന്നത്. കേസില്‍ യഥാര്‍ഥ പ്രതികള്‍ പിടിയിലായിട്ടില്ല. സംസ്ഥാന സര്‍ക്കാര്‍ സി.ബി.ഐ. അന്വേഷണത്തിന് തയ്യാറാകാത്തത് സംശയകരമാണെന്നും കുമ്മനം രാജശേഖരന്‍ ആരോപിച്ചു.

 

 

English summary
kummanam rajashekharan wants v t balram to be questioned in t p murder
topbanner topbanner

More News from this section

Subscribe by Email