Wednesday November 14th, 2018 - 12:54:pm
topbanner

സംസ്ഥാന ബഡ്ജറ്റ് ചോർന്ന സാഹചര്യത്തിൽ തോമസ് ഐസക്ക് രാജിവെക്കണം: കുമ്മനം

NewsDesk
സംസ്ഥാന ബഡ്ജറ്റ് ചോർന്ന സാഹചര്യത്തിൽ തോമസ് ഐസക്ക് രാജിവെക്കണം: കുമ്മനം

കോട്ടയം: സംസ്ഥാന ബഡ്ജറ്റ് യഥാര്‍ഥ്യബോധമില്ലാത്ത കിഫ്ബി ബഡ്ജറ്റാണന്നും ബഡ്ജറ്റ് ചോര്‍ന്നത് വിശ്വാസ്യതയും പവിത്രതയും തകര്‍ത്തുവെന്നും കുറ്റകരമായ അനാസ്ഥയാണ് സംഭവിച്ചതെന്നും ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ധനകാര്യമന്ത്രി തോമസ് ഐസക്ക് രാജിവയ്ക്കണമെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ പറഞ്ഞു. ബഡ്ജറ്റിലെ വിവരങ്ങള്‍ ചോര്‍ന്നതിലൂടെ വിശ്വാസ്യതയും പവിത്രതയും ഇല്ലാതാക്കി.ബഡ്ജറ്റ് അവതരണത്തില്‍ ധനകാര്യവകുപ്പും മന്ത്രിയും കുറ്റകരമായ വീഴ്ച്ച വരുത്തി. ബഡ്ജറ്റ് ചോര്‍ച്ച ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ഇ. അഹമ്മദ് അന്തരിച്ച ദിവസം തന്നെ ബഡ്ജറ്റ് അവതരിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിന് ഇടയായത്.

സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ യാതൊരു പദ്ധതിയും ബഡ്ജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. നികുതി പിരിച്ചെടുക്കാന്‍ എന്തു നടപടിയാണ് സ്വീകരിച്ചിട്ടുള്ളത്. കേന്ദ്ര വിഹിതത്തെ കുറിച്ച് ബഡ്ജറ്റില്‍ പരാമര്‍ശിച്ചിട്ടില്ല. നോട്ട് പിന്‍വലിക്കല്‍ വിഷയത്തില്‍ മാത്രമാണ് കേന്ദ്രത്തെ പരാമര്‍ശിച്ചത്.

കേരളത്തിലെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം നോട്ട് പിന്‍വലിക്കലല്ല. നികുതി പിരിച്ചെടുക്കുന്നതില്‍ ഉണ്ടായ വീഴ്ച്ചയാണ്. സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര നടപടിയെ വിമര്‍ശിക്കുമ്പോഴും അത്തരം പദ്ധതികള്‍ക്ക് സമാനമായ പദ്ധതിയാണ് കേരളത്തില്‍ ആവിഷ്‌കരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ പദ്ധതി വിഹിതം പൂര്‍ണമായും വിനിയോഗിക്കാന്‍ സംസ്ഥാനത്തിന് കഴിഞ്ഞിട്ടില്ല.

ഈ സാഹചര്യത്തില്‍ ഇനിയും പണം വിനിയോഗിക്കുമെന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല.ടൂറിസം വികസനത്തിന് പ്രത്യേകമായി യാതൊരു പദ്ധതിയും ബഡ്ജറ്റിലല്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കേന്ദ്രഫണ്ട് ഉപയോഗിച്ചാണ് പല പദ്ധതികളും പ്രഖ്യാപിച്ചിരിക്കുന്നത്.നികുതി പിരിച്ചെടുക്കാന്‍ എന്തുനടപടി സ്വീകരിക്കുമെന്ന് ബഡ്ജറ്റില്‍ പറയുന്നില്ല. കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്കു കാരണം നോട്ടു പിന്‍വലിക്കില്ലല്ല വരവ് വരുമാനത്തിന്റെ കുറവാണെന്നും ഇതിനുളള നടപടികള്‍ സ്വീകരിക്കാത്തതാണ് യാഥാര്‍ഥ്യബോധമില്ലാത്ത ബഡ്ജറ്റാണെന്ന് വിലയിരുത്തപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

Read more topics: budget, kerala, thomas isaac, kummanam,
English summary
kummanam rajashekaran against thomas isac about kerala budget 2017
topbanner

More News from this section

Subscribe by Email