Wednesday September 19th, 2018 - 3:22:am
topbanner
Breaking News

മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ വ്യാഴാഴ്ച കേരളത്തില്‍; ഗവര്‍ണറായ ശേഷം കേരളത്തിലേക്കുള്ള ആദ്യവരവ്

Jikku Joseph
മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ വ്യാഴാഴ്ച കേരളത്തില്‍; ഗവര്‍ണറായ ശേഷം കേരളത്തിലേക്കുള്ള ആദ്യവരവ്

പത്തനംതിട്ട: മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ വ്യാഴാഴ്ച കേരളത്തിലെത്തും. ഗവര്‍ണറായശേഷം കേരളത്തിലേക്കുള്ള കുമ്മനത്തിന്റെ ആദ്യവരവാണിത്. ഭാരതീയവിചാരകേന്ദ്രം ഡയറക്ടര്‍ പി.പരമേശ്വരനെ ആദരിക്കുന്ന ചടങ്ങില്‍ അദ്ദേഹം പങ്കടുക്കും. 16-നു രാവിലെ ചെങ്ങന്നൂര്‍ റെയില്‍വേസ്റ്റേഷനിലെത്തുന്ന കുമ്മനം, ശബരി ബാലാശ്രമത്തിലെത്തി കുട്ടികള്‍ക്കൊപ്പം പ്രഭാതഭക്ഷണം കഴിക്കും.

തുടര്‍ന്ന് ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷം ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റത്തെയും സന്ദര്‍ശിക്കും. പിന്നീടു കെട്ടുനിറച്ച് ശബരിമലയിലേക്കു യാത്രതിരിക്കും. പോകുന്നവഴിയില്‍ അട്ടത്തോട് ആദിവാസികോളനിയിലെത്തി മൂപ്പനെ കാണും. മിസോറമില്‍നിന്നുള്ള പമ്പരാഗത ഷാള്‍ അദ്ദേഹത്തെ അണിയിച്ച് ദക്ഷിണ നല്‍കും.

വൈകീട്ട് സന്നിധാനത്തു ദര്‍ശനം നടത്തും. 17-നു രാവിലെ കോട്ടയത്തെത്തുന്ന കുമ്മനം മാധ്യമസ്ഥാപനങ്ങളിലെ പരിപാടികള്‍ക്കുശേഷം സി.എം.എസ് കോളേജിലും എത്തും. പഠിപ്പിച്ച അദ്ധ്യാപകരുടെ വീടുകളിലെത്തി അവരെ ആദരിച്ച് വൈകീട്ട് കുമ്മനത്തെ തറവാട്ടിലേക്കു പോകും. കുടുംബക്ഷേത്രത്തില്‍ ദര്‍ശനം നടത്തും. 18-ന് കോട്ടയത്ത് പൗരസ്വീകരണം. 19-ന് കൊല്ലത്തും 20-ന് തിരുവനന്തപുരത്തും നടക്കുന്ന ചടങ്ങുകള്‍ക്കുശേഷം 21-ന് അദ്ദേഹം മിസോറാമിലേക്ക് മടങ്ങും.

English summary
kummanam rajasekharan wll arrive in kerala on thursday
topbanner

More News from this section

Subscribe by Email