Monday March 25th, 2019 - 11:50:pm
topbanner
topbanner

ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയില്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ നാളെ കേരളത്തിലെത്തും

rajani v
ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയില്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ നാളെ കേരളത്തിലെത്തും

പത്തനംതിട്ട: മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ നാളെ കേരളത്തിലെത്തും. ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയിലാണ് ഗവര്‍ണര്‍ കുമ്മനം രാജശേഖരന്റെ വരവ്. പത്ത് ദിവസത്തില്‍ കൂടുതല്‍ സംസ്ഥാനത്ത് നിന്ന് ഗവര്‍ണര്‍ മാറി നില്‍ക്കാന്‍ പാടില്ലെന്നാണ് വ്യവസ്ഥ.

അതിനാല്‍ 20 വരെ കേരളത്തിലെ വിവിധ പരിപാടികളില്‍ പങ്കെടുത്ത് അദ്ദേഹം മടങ്ങും. 15-ന്ശബരിമല സന്ദര്‍ശനവും നടത്തും. പണ്ടത്തെ പോലെയല്ല, ഇപ്പോള്‍ എവിടെയെങ്കിലും പോവണമെങ്കില്‍ഏഴ് ദിവസം മുമ്പ് രാഷ്ട്രപതിയുടെ അനുവാദവും പ്രത്യേക വിമാനവും വേണം.

മിസോറമില്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന് കേന്ദ്രസര്‍ക്കാര്‍ നല്‍കിയിട്ടുള്ള സുരക്ഷ ചെറുതല്ല. ആയുധധാരികളായ നൂറ് സിആര്‍പിഎഫ് ഭടന്‍മാരാണ് ബംഗ്ലാവിന് ചുറ്റും റോന്തുചുറ്റുന്നത്. പുറത്ത് അസം റൈഫിള്‍സിന്റെ അന്‍പത് പേരുടെ പട. രഹസ്യാന്വേഷണ വിഭാഗവും മറ്റു മഫ്ടിയിലെ സംഘവും സദാസമയവുമുണ്ട്. എയര്‍ഫോഴ്‌സിന്റെ ഹെലികോപ്റ്റര്‍ രാജ്ഭവന്റെ അങ്കണത്തിലുണ്ട്.

സുരക്ഷ ഏകോപിപ്പിക്കാന്‍ ഒരു ഐപിഎസ് ഉദ്യോഗസ്ഥനും സിആര്‍പിഎഫിന്റെ ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥനും വിളിപ്പുറത്തു നില്‍പ്പുണ്ട്. മുതിര്‍ന്ന ഒരു ഐഎഎസ് ഉദ്യോസ്ഥനാണ് സെക്രട്ടറി, എന്തിനും ഏതിനും കയ്യകലത്തിലുണ്ട്. അന്‍പതോളം ഉദ്യോഗസ്ഥരടങ്ങുന്ന ഒരു മിനി സെക്രട്ടറിയേറ്റുമുണ്ട് വളപ്പില്‍.

ബംഗ്ലദേശും മ്യാന്‍മറും അതിര്‍ത്തി പങ്കിടുന്നതിനാലാണ് ഇത്രയും സുരക്ഷ. സുരക്ഷ ഏകോപിപ്പിക്കാന്‍ഒരു ഐ.പി.എസ് ഉദ്യോഗസ്ഥനും സി.ആര്‍.പി.എഫിന്റെ ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥനുംഇവിടെയുണ്ട്.

സംസ്ഥാനത്ത് അദ്ധ്യക്ഷ സ്ഥാനവുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കൂടിയായ കുമ്മനം കേരളത്തില്‍ എത്തുന്നത്.

 

 

 

 

English summary
kummanam rajasekharan visit kerala
topbanner

More News from this section

Subscribe by Email